Thursday February 21st, 2019 - 11:59:am
topbanner

കണ്ണൂരില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

rajani v
കണ്ണൂരില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പിണറായില്‍ ഡോക്ടര്‍മുക്കിലെ വീട്ടില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സംഭവമെന്നാണ് പോലീസ് നിഗമനം.

വീട്ടിലെ സ്റ്റെയര്‍ കേസിനോട് ചേര്‍ന്ന് തൂങ്ങിയ നിലയിലായിരുന്നു മക്കളുടെ മൃതദേഹം. പ്രീതയെ മറ്റൊരു മുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ധര്‍മടം, കൂത്തുപറമ്ബ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രീതയുടെ ഭര്‍ത്താവും അമ്മയും മംഗലാപുരത്ത് ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മരണം നടന്നതെന്നാണ് സംശയം. എന്നാല്‍ മരണ കാരണം വ്യക്തമായിട്ടില്ല.

 

Viral News

Read more topics: KANNUR,HOUSEWIFE, SUICIDE DEATH
English summary
KANNURHOUSEWIFE SUICIDE DEATH
topbanner

More News from this section

Subscribe by Email