Thursday August 16th, 2018 - 6:11:pm
topbanner

കെ.എസ്.എസ്.എസ് സൗഹൃദവേദി സംഗമം സംഘടിപ്പിച്ചു

fasila
കെ.എസ്.എസ്.എസ് സൗഹൃദവേദി സംഗമം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദവേദി സംഗമം സംഘടിപ്പിച്ചു. പുതിയ കല്ലറ സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.

കര്‍ഷക കൂട്ടായ്മകള്‍ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. വി. മാത്യു, പുതിയ കല്ലറ സൗഹൃദവേദി സെക്രട്ടറി ബിജോയി ചെറിയാന്‍, നീണ്ടൂര്‍ സൗഹൃദവേദി പ്രസിഡന്റ് പി.കെ ചാക്കോ, ഗ്രൂപ്പ് പ്രസിഡന്റ് സി.എം മത്തായി, സാമൂഹ്യപ്രവര്‍ത്തകരായ ചിന്നമ്മ രാജന്‍, ജിജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് റിട്ട. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡയറക്ടര്‍ & പ്രൊഫസര്‍ ഓഫ് പ്ലാന്റ് പതോളജി ഡോ. എ.വി. മാത്യു നേതൃത്വം നല്‍കി. കൂടാതെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും മികച്ച ജീവകരുണ്യപ്രവര്‍ത്തനം നടത്തിയ പുരുഷ ഗ്രൂപ്പ് അംഗങ്ങളെയും ആദരിച്ചു.

English summary
K.S.S.S Souhrida Vedi sangamam organized
topbanner

More News from this section

Subscribe by Email