Thursday November 15th, 2018 - 12:13:pm
topbanner

സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ ജാഗ്രത പാലിക്കണം: കെ.വി. തോമസ്

NewsDesk
സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ ജാഗ്രത പാലിക്കണം: കെ.വി. തോമസ്

കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. സി.പി.എം അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തിന്റെ പല ഭാഗത്തും കലാപാന്തരീക്ഷം സംജാതമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ വോട്ടു നേടി ജയിച്ച സി.പി.എം ഫലപ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ന്യൂദല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവന്‍ ബി.ജെ.പി ആക്രമിച്ചത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും നഖത്തിന് നഖം, പല്ലിന് പല്ല് എന്ന രീതിയിലാണ് സി.പി.എമ്മിനോട് പ്രതികരിച്ചിരിക്കുന്നത്.
അധികാരഭ്രാന്തില്‍ സി.പിഎം ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെങ്കില്‍ കേരളത്തിനകത്തും പുറത്തും

തിരിച്ചടിക്കുമെന്നാണ് അമിത് ഷായുടെ മുന്നറിയിപ്പ്. മാത്രമല്ല രാഷ്ട്രപതിയെ കണ്ട് സി.പി.എം വന്നതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ അക്രമം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മാകട്ടെ പ്രശ്‌ന പരിഹാരത്തിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മുന്‍കയ്യെടുക്കുന്നതിന് പകരം തിരിച്ചടിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയിലൂടെ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യു.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷമാണ് പക്വതയില്ലാത്ത രാഷ്ട്രീയ സമീപനത്തിലൂടെ സി.പി.എമ്മും ബി.ജെ.പിയും തകര്‍ത്തെറിയുന്നത്. വോട്ടു നല്‍കിയ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

 

Read more topics: K. V. Thomas, statement, cpim, bjp,
English summary
K. V. Thomas statement about cpim bjp fight
topbanner

More News from this section

Subscribe by Email