കണ്ണൂർ: ഷുഹൈബ് വധത്തിൽ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്കും പൊതു സമൂഹത്തിന്റെ ആശങ്കകൾക്കും ഉത്തരം പറയാൻ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനും പാർട്ടിയും തയ്യാറാവണമെന്ന് കോൺഗ്രസ് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രൻ.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ ക്വട്ടേഷൻ സംഘത്തെ പിരിച്ച് വിടാൻ പാർട്ടി തയ്യാറായാൽ മാത്രമേ ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയുക ഉള്ളൂ. ഇല്ലെങ്കിൽ പോലീസ് നടപടി സ്വീകരിക്കണം.
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കൂടെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൂടെയും കൊടും ക്രിമിനലുകൾ സന്തത സഹചാരികളായി മാറുമ്പോൾ കേരളം എന്താകുമെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.
ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി നയിക്കുന്ന നവ ദർശൻ യാത്രയുടെ ഒന്നാം ദിവസത്തെ പര്യടന പരിപാടി പടിയൂരിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.എ ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ചന്ദ്രൻ തില്ലങ്കേരി, പി.സി.ഷാജി, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, ബെന്നി തോമസ്സ്, ബേബി തോലാനി, പടിയൂർ ദാമോദരൻ, രജിത്ത് നാറാത്ത്, രാജീവൻ എളയാവൂർ, പി.ആനന്ദകുമാർ, വി.വി കുഞ്ഞിക്കണ്ണൻ, രോഹിത്ത് കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.