Sunday November 18th, 2018 - 2:33:pm
topbanner

കാസർകോട് ഉപജില്ല വിഭജിച്ച് കുണ്ടംകുഴി ആസ്ഥാനമായി ഉപജില്ല രൂപീകരിക്കണം : കെ.എസ്.ടി.എ

princy
കാസർകോട് ഉപജില്ല വിഭജിച്ച് കുണ്ടംകുഴി ആസ്ഥാനമായി ഉപജില്ല രൂപീകരിക്കണം : കെ.എസ്.ടി.എ

കുണ്ടംകുഴി: കാസർകോട് ഉപജില്ല വിഭജിച്ച് കുണ്ടംകുഴി ആസ്ഥാനമായി ഉപജില്ല രൂപീകരിക്കണമെന്ന് കെ.എസ്.ടി.എ കുണ്ടംകുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

നിലവിൽ കാസർകോട് ഉപജില്ലയ്ക്കു കീഴിൽ 130 ഓളം സ്കൂളുകളാണുള്ളത്. അതു കൊണ്ടു തന്നെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മലയോര പഞ്ചായത്തുകൾ ഉൾപ്പെടുത്തി ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നത്. കുറ്റിക്കോൽ, ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകളിലെ സ്കൂളുകൾ ഉൾക്കൊള്ളുന്ന വിധത്തിൽ വിഭജനം പൂർത്തീകരിക്കണമെന്നാണ് ആവശ്യം. പ്രീ - പ്രൈമറി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സി.അംഗം കെ.ജി പ്രതീഷ് ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ അധ്യക്ഷനായി. ഉപജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ സംഘടനാ റിപ്പോർട്ടും, രതീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

Read more topics: kasaragod, K S T A, meeting
English summary
K S T A suggested for a sub-headquarters should be set up in Kundamkuzhi
topbanner

More News from this section

Subscribe by Email