Monday November 19th, 2018 - 6:27:am
topbanner

മഴക്കെടുതി; കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എം.മാണി

fasila
മഴക്കെടുതി; കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എം.മാണി

കോട്ടയം: പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. ചെറുകിട കര്‍ഷകര്‍ എടുത്തിട്ടുള്ള കടങ്ങള്‍ എഴുതി തള്ളണം. തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള കരടുരേഖയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ജനവാസകേന്ദ്രങ്ങളെ അന്തിമറിപ്പോര്‍ട്ടില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടനാട്ടിലും മറ്റും വെള്ളം ഇറങ്ങുമ്പോള്‍ നശിച്ചുപോയ വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണം.

പ്രളയകെടുതി ഒഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സര്‍വ്വവും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസ പാക്കേജിന് രൂപം നല്‍കണം. ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് ദേശ സാത്കൃതബാങ്കുകളില്‍നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

നെല്ലിന്റെ സംഭരണവില ക്വിന്റലിന് 3000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാര്‍ തുക വര്‍ദ്ധിപ്പിച്ചതിനെതുടര്‍ന്ന് 2530 രൂപ വരെയായി. ഇത് സംസ്ഥാന സര്‍ക്കാര്‍ കൂടി സഹകരിച്ച് 3000 രൂപയാക്കി നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

English summary
rain; K.M Mani wants farmers to get reasonable compensation
topbanner

More News from this section

Subscribe by Email