topbanner
Sunday October 22nd, 2017 - 2:57:am
topbanner

സ്വര്‍ണ്ണ തിളക്കവുമായി ആര്യാട് സ്വദേശി ഐഎസ് ആര്‍ ഒ യിലേക്ക്

NewsDesk
സ്വര്‍ണ്ണ തിളക്കവുമായി ആര്യാട് സ്വദേശി ഐഎസ് ആര്‍ ഒ യിലേക്ക്

ആലപ്പുഴ: ബഹിരാകാശ ശാസ്ത്രത്തില്‍ സ്വര്‍ണ്ണ മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായ ആര്യാട് സ്വദേശി ഐഎസ് ആര്‍ ഒ യിലേക്ക്. ആലപ്പുഴ ആര്യാട് പഞ്ചായത്ത് ഗുരുപുരം കൈതപറമ്പില്‍ ജില്‍ജോ കെ. മോന്‍സിയാണ് തിരുവന്തപരും ഇന്ത്യന്‍ ബഹിരാകാശ സങ്കേതിക കേന്ദ്രത്തില്‍ ബി.ടെക് ഏവിയോണിക്‌സ് (വിമാനത്തിന്റെ ഇലക്ട്രോണിക്‌സ്) പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്.

ഇനി കടമ്പ വൈദ്യ പരിശേധന കൂടി മാത്രമാണ്. അത് കഴിഞ്ഞാല്‍ ഐ.എസ്.ആര്‍. ഒ യില്‍ ശാസ്ത്രജ്ഞനാകും ഈ ആര്യാട്കാരൻ. ആര്യാട് ലൂഥറന്‍സ് സ്‌കൂളിലെ പ്രധാന അധ്യാപകനായ മോന്‍സി സാറിന്റെയും ഈ സ്‌കൂളിലെ അധ്യാപിക സിസ്സമ്മയുടെയും മകനാണ് ജില്‍ജോ. ജെ.ഇ.ഇ ,ഐ ഐ ടി പ്രവേശന പരീക്ഷകളിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ സങ്കേതിക കേന്ദ്രത്തില്‍ ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുന്നത്.

ആലപ്പുഴ മാതാ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കേരള എഞ്ചിനീയറിങ്ങില്‍ 55-ാം റാങ്ക് ജില്‍ജോയ്ക്ക് ലഭിച്ചിരുന്നു. സഹോദരന്‍ സില്‍ജോയും എന്‍ജിയറാണ്.

Read more topics: alappuzha, Jiljo K Moncy,
English summary
Jiljo K Moncy alappuzha joining ISRO
topbanner topbanner

More News from this section

Subscribe by Email