topbanner
Saturday November 25th, 2017 - 11:16:am
topbanner
Breaking News

വേമ്പനാട്ട് കായലിൽ കള്ളൻമാരുടെ വിളയാട്ടം; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടിൽ

suvitha
വേമ്പനാട്ട് കായലിൽ കള്ളൻമാരുടെ വിളയാട്ടം; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടിൽ

ആലപ്പുഴ: വേമ്പനാട്ട് കായൽ കരയിൽ കള്ളൻമാരുടെ വിളയാട്ടം. ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളുടെ മീൻപിടുത്ത ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നത് തുടർകഥയാകുന്നു. വള്ളവും വലയ്ക്കും പുറമെ, കായലിൽ മണിക്കൂറുകളോളം ചെലവഴിച്ച് പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ വരെ മോഷണം പോകുന്നതായാണ് പരാതി. കായലിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു വിരിക്കുന്ന വലകളിൽ നിന്നും മത്സ്യങ്ങൾ വ്യാപകമായി മോഷ്ടിക്കപ്പെടുകയാണെന്ന് തൊഴിലാളികൾ പറയുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണം വ്യാപകമായിരിക്കുകയാണ്. അർദ്ധരാത്രിക്കുശേഷം, പുലർച്ചെ സമയങ്ങളിലാണ് മോഷ്ടാക്കളിറങ്ങുന്നത്. ജലാശയങ്ങളിൽ വിരിച്ചിരിക്കുന്ന വലകളുയർത്തി കുടുങ്ങിയിരിക്കുന്ന മത്സ്യങ്ങളെ പിടിച്ചെടുത്തശേഷം വല ഉപയോഗശൂന്യമാക്കിയാണ് കള്ളൻമാരുടെ സംഘം മടങ്ങുന്നത്. ഏകദേശം 15,000 രൂപയോളം മുതൽ മുടക്കിയാണ് മത്സ്യത്തൊഴിലാളികൾ വല നിർമിക്കുന്നത്. ഇത്തരത്തിൽ നിർമ്മിച്ച വല കായലിൽ വിരിച്ച ദിവസം തന്നെ ഉപയോഗശൂന്യമാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

കടവിൽ കെട്ടിയിട്ടിരിക്കുന്ന എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും വിലകൂടിയ വലകളും അടിച്ചുമാറ്റുന്നത് പതിവായിരിക്കയാണ്. എൻജിന് 20,000 രൂപയോളം വില വരും. ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലാണ് മോഷണം വ്യാപകമായിരിക്കുന്നത്. തൊഴിലാളികൾ പരാതി നൽകാൻ മടിക്കുന്നതിനാൽ മോഷണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. കള്ളൻമാരെ പിടികൂടുന്നതിനായി മത്സ്യത്തൊഴിലാളികൾ പല ദിവസങ്ങളിലും വള്ളത്തിനും വലകൾക്കും കാവൽ നിന്നെങ്കിലും ഫലമുണ്ടായില്ല.

കാവൽക്കാരുടെ സാന്നിദ്ധ്യം മനസിലാക്കിയ മോഷണസംഘം ഒഴിഞ്ഞുപോകുകയായിരുന്നുവെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വിരിക്കുന്ന വലകൾക്ക് ഊഴമിട്ട് കാവലിരിക്കേണ്ട അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. രാത്രി തുടങ്ങി പുലർച്ചെ വരെ നീളുന്ന വേളയിലാണ് വേമ്പനാട്ട് കായലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. മണിക്കൂറുകളോളം അദ്ധ്വാനിച്ചാലും നിത്യവൃത്തിക്കുള്ളത് പലപ്പോഴും കിട്ടാറില്ല. അഞ്ഞൂറുരൂപയിൽ താഴെ വില വരുന്ന മത്സ്യങ്ങളാണ് ചിലപ്പോൾ ലഭിക്കുക. നല്ല കോളു പ്രതീക്ഷിച്ച് ച് വലവിരിക്കുന്നവർക്ക് ഇരുട്ടടി നൽകുകയാണ് ഇരുളിന്റെ മറവിലെത്തുന്ന മോഷണസംഘം.

English summary
Inland fishermen are in trouble
topbanner topbanner

More News from this section

Subscribe by Email