Wednesday June 20th, 2018 - 4:46:pm
topbanner
Breaking News

കുപ്രസിദ്ധ മോഷ്ടാവ് പറക്കും ഗിരീഷ് പിടിയില്‍

NewsDesk
കുപ്രസിദ്ധ മോഷ്ടാവ്  പറക്കും ഗിരീഷ് പിടിയില്‍

പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ഗിരീഷ് എന്ന പറക്കും ഗിരീഷിനെ പോലീസ് പിടികൂടി. പട്ടാപകല്‍ വീടുകളും ക്ഷേത്രങ്ങളുടെയും പൂട്ട് പൊളിച്ച് പണവും സ്വര്‍ണവും വാഹനങ്ങളും മോഷണം നടത്തുന്ന കാവശേരി കല്ലേപ്പറമ്പ് ഗിരീഷിനെയാണ് സൗത്ത് പോലീസ് പിടികൂടിയത്. സൗത്ത് എച്ച്.എസ്.ഒ. ആര്‍. മനോജ്കുമാറിന്റെ നിര്‍ദേശാനുസരണം നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആന്റി മന്‍സൂണ്‍ തെഫ്റ്റ് ഓപ്പറേഷന്റെ ഭാഗമായി ടൗണ്‍ എസ്.ഐ മുരളിധരന്റെ നേതൃത്വത്തില്‍ യാക്കരയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

മോഷ്ടിച്ച വാഹനവുമായി വന്ന ഗിരീഷിനെ തടഞ്ഞ് നിര്‍ത്തി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുത്തനൂരിലുള്ള മനോജ് കുമാര്‍ എന്നയാളുടെതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മനോജ്കുമാറിനെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ബൈക്ക് മോഷണം പോയിട്ടുള്ളതായും കുഴല്‍മന്ദം പോലീസ് കേസെടുത്തതായും തെളിഞ്ഞു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ജനുവരിയില്‍ തരുവക്കുളം എന്ന സ്ഥലത്ത് വീട് കുത്തിപൊളിച്ച് സ്വര്‍ണവും ആഭരണവും മോഷണം ചെയ്തതായും ഇവ പൊള്ളാച്ചിയില്‍ വിറ്റതായും പ്രതി സമ്മതിക്കുകയായിരുന്നു. അവിവാഹിതനായ ഗിരീഷ് ലോഡ്ജുകളില്‍ താമസിച്ചാണ് കളവ് നടത്തിയിരുന്നത്.

വിറ്റു കിട്ടുന്ന പണം വിനോദയാത്രക്കും ആര്‍ഭാട ജീവിതത്തിനുമാണ് ചെലവഴിക്കുന്നത്. 2000ല്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് കവര്‍ച്ചയിലേക്ക് തിരിയുന്നത്. തൃശൂര്‍ ഈസ്റ്റ്, ആലത്തൂര്‍, പുതുനഗരം, ചിറ്റൂര്‍, ടൗണ്‍ നോര്‍ത്ത്, സൗത്ത്, ചാലിശേരി എന്നി സ്‌റ്റേഷനുകളിലായി അമ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ്. ടൗണ്‍ സൗത്ത് എച്ച്.എസ്.ഒ ആര്‍. മനോജ് കുമാര്‍, എസ്.സി.പി.ഒ രമേഷ്, മുഹമ്മദ് തമീം, സിജി, ഷനോസ്, സത്താര്‍, സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read more topics: palakkad, Girish, caught,
English summary
Infamous thief Girish is caught

More News from this section

Subscribe by Email