Tuesday September 18th, 2018 - 9:29:pm
topbanner
Breaking News

റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി; കര്‍ഷകനെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടു: ഇന്‍ഫാം

NewsDesk
റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി;  കര്‍ഷകനെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടു: ഇന്‍ഫാം

കോട്ടയം: റബര്‍ കര്‍ഷകനെ അതിരൂക്ഷമായ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ഉത്തരവാദിത്വപ്പെട്ട റബര്‍ ബോര്‍ഡ് ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

റബര്‍ കിലോഗ്രാമിന് 240 രൂപയില്‍ നിന്ന് 90 രൂപയായി വിലയിടിഞ്ഞിട്ട് എന്തു ഇടപെടലാണ് റബര്‍ ബോര്‍ഡ് നടത്തിയത്. കേരളത്തിലെ 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ സാമ്പത്തിക തകര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ റബര്‍ ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിച്ചില്ല. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിക്ക് കളമൊരുക്കിയത് റബര്‍ ഉല്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കൃത്യതയില്ലാത്ത കണക്കുകളും ബോര്‍ഡിന്റെ ഉന്നതങ്ങളിലുള്ളവരുടെ വ്യവസായലോബികളോടുള്ള മൃദുസമീപനവുമാണ്.

2014 ഫെബ്രുവരി 28ന് കാലാവധി പൂര്‍ത്തിയാക്കിയ റബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇതുവരെയും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ചെയര്‍മാന്‍ ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. ഗാട്ട് കരാറില്‍ റബറിനെ കാര്‍ഷികോല്പന്നമാക്കാതെ വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായി നിശ്ചയിച്ചപ്പോഴും ലോകവ്യാപാര സംഘടനയില്‍ ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനമായി നിജപ്പെടുത്തിയപ്പോഴും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള റബര്‍ബോര്‍ഡ് കര്‍ഷകരെ മറന്ന് നിശബ്ദ സേവനം നടത്തുകയായിരുന്നുവെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ കര്‍ഷകരോടുള്ള പ്രതിബദ്ധത മറന്ന് മുഖംതിരിഞ്ഞുനില്‍ക്കുന്ന വെറുമൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി റബര്‍ ബോര്‍ഡ് അധഃപതിച്ചിരിക്കുകയാണെങ്കില്‍ കൂടി ഇന്ത്യയിലെ റബര്‍ ഉല്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണന്നിരിക്കെ റബര്‍ ബോര്‍ഡ് ആസ്ഥാനം ഇവിടെനിന്നും മാറ്റാന്‍ നടത്തുന്ന ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. ആഗോളപ്രതിഭാസമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും വന്‍വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് മാറിനില്‍ക്കുന്നതിനാലും റബറുല്പാദനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്നു മാറ്റണമെന്ന് വാശിപിടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പ്രിയന്റെ 'ഒപ്പം' വെല്ലുവിളിയായിരുന്നെന്ന് മോഹന്‍ലാല്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യം - ഫിലിം റിവ്യൂ

നിവിന്‍ പോളിയുടെ പുതിയ നായികയെ കണ്ടോ?

Read more topics: Infam, statment, Rubber Board
English summary
Infam statment regarding Rubber Board
topbanner

More News from this section

Subscribe by Email