Tuesday September 25th, 2018 - 11:07:am
topbanner

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മികച്ച യുവ ഡോക്ടര്‍ അവാര്‍ഡ് പരിയാരം മെഡിക്കല്‍ കോളജിലെ ഡോ.അശ്വിന്‍ സുര്‍ജിത്തിന്

fasila
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മികച്ച യുവ ഡോക്ടര്‍ അവാര്‍ഡ് പരിയാരം മെഡിക്കല്‍ കോളജിലെ ഡോ.അശ്വിന്‍ സുര്‍ജിത്തിന്

പരിയാരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മികച്ച യുവ ഡോക്ടര്‍ അവാര്‍ഡ് പരിയാരം മെഡിക്കല്‍ കോളജിലെ ഡോ.അശ്വിന്‍ സുര്‍ജിത്തിന്. ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ സെക്രട്ടെറി ഡോ.ആര്‍.എന്‍ ടാന്‍ഡനാണ് 2018 ലെ ഡോ.ബി.സി.റോയ് മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആദ്യമായാണ് ഒരു മലയാളി വിദ്യാര്‍ത്ഥിക്ക് ഈ പുരസ്‌ക്കാരം ലഭിക്കുന്നത്. സംഘടനാമികവ്, വിദ്യാര്‍ത്ഥി സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ നടത്തിയ പോരാട്ടം എന്നിവയോടൊപ്പം മെഡിക്കല്‍ രംഗത്തെ മികച്ച സേവനവും കണക്കിലെടുത്താണ് അവാര്‍ഡ്.

അടുത്തമാസം നാലിന് ചെന്നൈ മൈലാപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കോളജ് യൂണിയന്‍ യുയുസി, കേരള ആരോഗ്യസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അംഗം, ഐഎംഎ വിദ്യാര്‍ത്ഥി വിഭാഗം ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജനായ അശ്വിന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. പടിഞ്ഞാറേകരയില്‍ സുര്‍ജിത് എസ്തോസിന്റെയും മിനിമോളുടെയും മകനാണ്.

English summary
Indian medical association young doctor award pariyaram medical college Dr. Aswin Surjith
topbanner

More News from this section

Subscribe by Email