Thursday June 21st, 2018 - 12:29:am
topbanner
Breaking News

സമൂഹമാധ്യമങ്ങള്‍ വഴി വരുമാനം: തങ്ങളുടെ ഭാവനയും, സര്‍ഗശേഷിയും, സൃഷ്ടിപരമായ കഴിവുകളും ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കാ : ശില്പശാല 17 ന്

NewsDesk
സമൂഹമാധ്യമങ്ങള്‍ വഴി വരുമാനം: തങ്ങളുടെ ഭാവനയും, സര്‍ഗശേഷിയും, സൃഷ്ടിപരമായ കഴിവുകളും ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കാ : ശില്പശാല 17 ന്

കോട്ടയം: സമൂഹമാധ്യമങ്ങളില്‍ താല്പര്യപൂര്‍വ്വം സമയം ചിലവഴിക്കുന്ന യുവാക്കള്‍ക്ക് ഇവയുടെ ഉപയോഗത്തിലൂടെ എങ്ങനെ വരുമാനം നേടാമെന്ന് പരിചയപ്പെടുത്തുന്ന ശില്പശാല വരുന്ന 17 ന് ഞായറാഴ്ച കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടക്കും.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെ തങ്ങളുടെ ഭാവനയും, സര്‍ഗശേഷിയും, സൃഷ്ടിപരമായ കഴിവുകളും ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കാമെന്നും അിറഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ ഏതെന്നും പരിചയ സമ്പന്നര്‍ വിശദീകരിക്കുന്നതിനൊപ്പം തുടക്കക്കാര്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകളും പരിചയപ്പെടുത്തുന്നു.

നാല്പതുലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന കോട്ടയം ആസ്ഥാനമായുള്ള ഡ്യൂഡ് മീംമ്‌സന്റെ സ്ഥാപകരായ സഹോദരന്‍മാര്‍ ടെല്‍സണ്‍ തോമസും ജൈസണ്‍ തോമസും, ഡിജിറ്റല്‍ മീഡിയയില്‍ ബ്രിട്ടണില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഡീ റൈറ്റേഴ്സ്സിന്റെ സി.ഇ.ഒ. ഡിംപിള്‍ മീരാ ജോം, ക്രിയേറ്റീവ് ഹെഡ് പ്രതിഭ സണ്ണി എന്നിവരുമാണ് 'സൈ്വപ്പ് അപ്പ് - പാഷന്‍ ടു പ്രോഫിറ്റ്' എന്നു പേരിട്ടിട്ടുള്ള ശില്പശാലയുടെ സംഘാടകര്‍.

സമൂഹ മാധ്യമങ്ങളിലൂടെ അിറയപ്പെടുന്ന താരങ്ങളായ അമല്‍ താഹയും സെബാസ്റ്റ്യന്‍ പി.വി.യും തങ്ങളുടെ വിജയ കഥകള്‍ പങ്കുവക്കുന്നതുമായിരിക്കും. ശില്പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18-നും 24-നും ഇടയില്‍ പ്രായക്കാരായ യുവാക്കള്‍ 9497140280, 7501950171 എന്നീ നമ്പരുകളിലേക്കൊ www.swipeupworkshop.com എന്ന സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കു മാത്രമായിരിക്കും പങ്കെടുക്കുവാന്‍ അവസരം.

English summary
Income through social media shilpashala kottayam

More News from this section

Subscribe by Email