Sunday September 23rd, 2018 - 8:27:pm
topbanner

ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണം സമാപിച്ചു

Neethu
ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണം സമാപിച്ചു

തൃശൂർ: ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും ക്ഷയരോഗലക്ഷമുളളവരെ പരിശോധനയക്ക് വിധേയമാക്കുകയും ഉണ്ടായി. വാരാചരണത്തിന്റെ സമാപനം തൃശൂർ ഗവൺമെന്റ് സ്കൂൽ ഒാഫ് നഴ്സിംഗിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ ഡോ. ഏ കൗശിഗൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷയരോഗ വിമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ജില്ല ക്ഷയരോഗ കേന്ദ്രം കൺസൾട്ടന്റ് ഡോ. പി സജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി എം ഒ ഡോ. കെ സുഹിത 68-ാമത് ക്ഷയരോഗ സ്റ്റാമ്പുകളുടെ പ്രകാശനം നടത്തി.

ഗവൺമെന്റ് സ്കൂൽ ഒാഫ് നഴ്സിംഗ് പ്രിൻസിപ്പൽ ശ്രീല സി, കൺസൾട്ടന്റ് ഡോ. ഷീല മാധവൻ തുടങ്ങിയവർ ആശംസ നേർന്നു. ജില്ല ക്ഷയരോഗ ഒാഫീസർ ഡോ. ശ്രീജ പി കെ സ്വാഗതവും ജില്ലാ ടി ബി അസോസിയേഷൻ അംഗം വർഗ്ഗീസ് ടി സി നന്ദിയും പറഞ്ഞു.

English summary
Inauguration of Anti TB Awareness Mary Thomas
topbanner

More News from this section

Subscribe by Email