Tuesday December 11th, 2018 - 2:44:pm
topbanner

ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത സംഭവം : തളിപ്പറമ്പിൽ ഒരാള്‍ അറസ്റ്റില്‍

NewsDesk
ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത സംഭവം : തളിപ്പറമ്പിൽ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ആള്‍മാറാട്ടം നടത്തി സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാട്ടൂല്‍ നോര്‍ത്തിലെ ചിറ്റില്‍ ഹൗസില്‍ ശശി(55)നെയാണ് തളിപ്പറമ്പ് സിഐ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തത്.

കൊല്ലം പുനലൂരിലെ തുമ്പശേരി ടി.എം.തോമസിന്റെ പരാതിയിലാണ് അറസ്റ്റ്. കുറുമാത്തൂരില്‍ തോമസിന്റെ അമ്മാവന്‍ ബംഗളൂരിലെ റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഫിലിപ്പോസിന്റെ ഉടമസ്ഥതയിലുള്ള 9.8 ഏക്കര്‍ സ്ഥലം 2016 ജൂലായ് 29 ന് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഫിലിപ്പോസാണെന്ന പേരില്‍ മറ്റൊരാളെ ഹാജരാക്കി വ്യാജ ആധാര്‍ കാര്‍ഡ് കാണിച്ച് രേഖയില്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത പരാതിയില്‍ മൂന്നാംപ്രതിയാണ് ശശി.

100 വയസുകാരനായ ഫിലിപ്പോസ് കഴിഞ്ഞ വര്‍ഷം മരണപ്പെടുകയും ചെയ്തു. ഈ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ഏഴ്‌പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Read more topics: taliparamba, arrest.
English summary
Impersonation thlaiparamba mattool sasi arrested
topbanner

More News from this section

Subscribe by Email