Saturday September 22nd, 2018 - 1:35:am
topbanner

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

renjini
ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: അണക്കെട്ടി​ന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ്  2391.12 അടിയായി ഉയർന്നു.ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡിന്‍റെ മുന്നറിയിപ്പ്.ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.ഡാമില്‍ ഇപ്പോള്‍ 2,388 അടി വെള്ളമുണ്ട്. 2,403 അടിയാണ് പൂര്‍ണ ശേഷി. ഏകദേശം 15 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ 26 വര്‍ഷത്തിനു ശേഷം അണക്കെട്ടു തുറക്കേണ്ടി വരും.ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജലനിരപ്പ് 2319.22 അടിയായിരുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച 94 മില്ലിമീറ്റര്‍ മഴ പെയ്തു. മൂലമറ്റം പവര്‍ഹൗസില്‍ ചൊവ്വാഴ്ച 13.246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ഡാമില്‍ നിലവില്‍ 83.22 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്.ഇതു പോലെ മഴ തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളില്‍ ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുക.  പരമാവധി സംഭരണശേഷിയിലെത്തുന്നത് കൊണ്ടാണ് ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.. 2390 അടി എത്തുമ്പോള്‍ തന്നെ ആദ്യ മുന്നറിയിപ്പു നല്‍കേണ്ടി വരും. ദുരന്ത നിവാരണ വിഭാഗത്തെയും വിവരം അറിയിക്കും. 2,395 അടി എത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും 2,399 അടി എത്തുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. തുറക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പായിരിക്കും അന്തിമമായ മൂന്നാം മുന്നറിയിപ്പ്.

Read more topics: Idukki, heavy, rains, dam, opened
English summary
The heavy rains in Idukki continue: the dam will be opened
topbanner

More News from this section

Subscribe by Email