Wednesday September 26th, 2018 - 12:36:am
topbanner

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കാൻ നിർദേശം

renjini
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കാൻ നിർദേശം

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. പെരിയാര്‍, ചെറുതോണി നദികളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. 1981-1992 വര്‍ഷങ്ങളില്‍ അണക്കെട്ട് തുറന്നിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം വാഴത്തോപ്പില്‍ അവലോകനയോഗം ചേർന്നിരുന്നു. ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജലനിരപ്പ് 2319.22 അടിയായിരുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച 94 മില്ലിമീറ്റര്‍ മഴ പെയ്തു. മൂലമറ്റം പവര്‍ഹൗസില്‍ ചൊവ്വാഴ്ച 13.246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ഡാമില്‍ നിലവില്‍ 83.22 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്.

Read more topics: Idukki, dam,water, level, rises
English summary
The water level rises in Idukki dam
topbanner

More News from this section

Subscribe by Email