Thursday November 15th, 2018 - 8:14:pm
topbanner

ഇടുക്കി കലക്ടറേറ്റിൽ വീട്ടമ്മ പെട്രോളൊഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു

Renjini
ഇടുക്കി കലക്ടറേറ്റിൽ വീട്ടമ്മ പെട്രോളൊഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു

തൊടുപുഴ:  ഇടുക്കി കലക്ടറേറ്റിൽ വീട്ടമ്മ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറുതോണി ടൗണിൽ താമസിക്കുന്ന സാലി എന്ന വീട്ടമ്മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

അയൽവാസിയും സാലിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാൻ സാലിക്കു സമൻസ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുടർന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പൊലീസ് എത്തി തീ കെടുത്തി

English summary
In the Idukki collectorateate, a housewife tried to kill her.
topbanner

More News from this section

Subscribe by Email