Saturday November 17th, 2018 - 6:45:pm
topbanner

ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​ല്ല: ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രിയിലെ നാ​ൽപ​തോ​ളം പാ​യ്ക്ക​റ്റ് ര​ക്തം ന​ശി​ച്ചു

NewsDesk
ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​ല്ല: ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രിയിലെ നാ​ൽപ​തോ​ളം പാ​യ്ക്ക​റ്റ് ര​ക്തം ന​ശി​ച്ചു

ചെ​റു​തോ​ണി: വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​പ്പോ​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ബ്ല​ഡ് ബാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽപ​തോ​ളം പാ​യ്ക്ക​റ്റ് ര​ക്തം ന​ശി​ച്ചു. വൈ​ദ്യു​തി ന​ഷ്ട​പ്പെ​ടുമ്പോ​ൾ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ല​ഡ് ബാ​ങ്കി​ലെ​ത്തി ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ബ്ല​ഡ്ബാ​ങ്കി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തയ്യാ​റാ​കാ​തി​രു​ന്ന​താ​ണ് ഇവി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ര​ക്തം മു​ഴു​വ​ൻ ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞിട്ടും വൈ​ദ്യു​തി വ​ന്നി​ല്ലെ​ങ്കി​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ബ്ല​ഡ് ബാ​ങ്കി​ലെ​ത്തി ജ​ന​റേ​റ്റ​ർ പ്രവർത്തി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ​ല​രി​ൽ​നി​ന്നാ​യി ശേ​ഖ​രി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന ര​ക്തം പൂ​ർ​ണ​മാ​യും ന​ശി​ക്കാ​നി​ട​യാ​യ​ത്. സെ​ൽ​ഫ് സ്റ്റാ​ർ​ട്ട​ർ ജ​ന​റേ​റ്റ​റാ​ണി​വി​ടു​ള്ള​ത്. വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം​പോ​ലും വേ​ണ്ടാ​ത്ത ഈ ​ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ലാ​ത്ത​താ​ണ്.

English summary
Idukki District Hospital, Cheruthoni bled bank
topbanner

More News from this section

Subscribe by Email