Wednesday November 14th, 2018 - 8:16:am
topbanner

നരബലി പരാതി; തന്നെ പീഡിപ്പിക്കുന്നുവെന്ന് പ്രതി

sdk
നരബലി പരാതി; തന്നെ പീഡിപ്പിക്കുന്നുവെന്ന് പ്രതി

ഇടുക്കി: ഇടമലക്കുടി ആദിവാസി ഗോത്രപഞ്ചായത്തില്‍ നരബലി നടന്നുവെന്ന് പരാതി നല്‍കിയതിന്റെ പേരില്‍ കേസെടുത്ത് പീഡിപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ പ്രതിയുടെ പരാതി. വ്യാജപരാതി നല്‍കിയതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മിഷന്‍ ഭാരവാഹി ജോണ്‍സിയാണ് മനുഷ്യാവകാശ കമ്മിഷനംഗം പി മോഹനദാസിന് മുന്‍പില്‍ പരാതിയുമായെത്തിയത്.

വസ്തുത ആരാഞ്ഞ് കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിയ്ക്ക് പരാതി കൈമാറി. ഇടമലക്കുടി ആദിവാസി കോളനിയില്‍ നരബലി നടന്നുവെന്നായിരുന്നു ജോബിഷ്, ജോണ്‍സി എന്നിവര്‍ ബാലാവകാശ കമ്മിഷനിലും മറ്റും പരാതി നല്‍കിയിരുന്നത്. മാധ്യമങ്ങള്‍ക്കും ഇവര്‍ വാര്‍ത്ത നല്‍കിയിരുന്നു.

ജില്ലാ പൊലിസ് മേധാവി നിയോഗിച്ച സംഘം ഇടമലക്കുടിയില്‍ അന്വേഷണം നടത്തി പരാതി കള്ളമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, ഇടമലക്കുടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നായിരുന്നു കമ്മിഷന് മുന്നില്‍ ജോണ്‍സിയുടെ വാദം.

 മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന് ഉര്‍വശി

Read more topics: Idukki, torture
English summary
Idukki, Human Sacrifice controversy, torturing, culprit, Allegation
topbanner

More News from this section

Subscribe by Email