Saturday September 22nd, 2018 - 9:27:am
topbanner

ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളിക്യാമറ: ജീവനക്കാരന്‍ മരിച്ച നിലയില്‍

NewsDesk
ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളിക്യാമറ: ജീവനക്കാരന്‍ മരിച്ച നിലയില്‍

തൊടുപുഴ: ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്ന ജീവനക്കാരന്‍ മരിച്ച നിലയില്‍. പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സ്ത്രീകളുടെ ശുചിമുറിയിലായിരുന്നു ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ചേര്‍ത്തല പട്ടണക്കാട് സ്വദേസി വിജുവിനെയാണ്(50) മരിച്ച നിലയില്‍ കാണപ്പെട്ടത്.

വാഗമണ്‍ മൊട്ടക്കുന്നിന് സമീപമാണ് മൃതദേഹം കണ്ടത്. പത്ത് ദിവസത്തോളം മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹം ശ്രദ്ധയില്‍ പെട്ട വിനോദസഞ്ചാരികളാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് അളെ തിരിച്ചറിഞ്ഞത്.

ഇയാള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിജുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു. അഭിഭാഷകരും കോടതി ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്യാമറ കണ്ടെത്തിയത്.

Read more topics: Iduki,court, hidden camera,
English summary
Iduki court toilet hidden camera staff dead
topbanner

More News from this section

Subscribe by Email