Saturday December 15th, 2018 - 3:45:am
topbanner

കണ്ണൂരിൽ ഐടി ഹബ് ജനുവരിയോടെ പ്രവർത്തന സജ്ജമാവും

princy
കണ്ണൂരിൽ ഐടി ഹബ് ജനുവരിയോടെ പ്രവർത്തന സജ്ജമാവും

കണ്ണൂർ:കേരള ക്ലെയ്‌സ് ആന്റ് സെറാമിക്‌സിന്റെ കീഴിൽ മാങ്ങാട്ടുപറമ്പിൽ ആരംഭിക്കാനിരിക്കുന്ന ഐടി ഹബ് അടുത്ത ജനുവരിയോടെ പ്രവർത്തന സജ്ജമാവും. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന കെട്ടിടം വ്യവസായ മന്ത്രി ഇ പി ജയരാജൻ സന്ദർശിച്ചു. കമ്പനി ചെയർമാൻ, ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് 4.6 കോടി രൂപ ചെലവിൽ കമ്പനിയുടെ മാങ്ങാട്ടുപറമ്പിലെ പഴയ യൂനിറ്റ് നവീകരിച്ച് സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ ആന്റ് ഇന്നൊവേഷൻ സെന്റർ ആരംഭിക്കുന്നത്. 23000 ചതുരശ്ര അടി സ്ഥലത്ത് നിർമിക്കുന്ന ഐടി ഹബ്ബിന്റെ 60 ശതമാനം സ്ഥലവും ഇതിനകം ബുക്കിംഗ് കഴിഞ്ഞതായി മന്ത്രിയെ അറിയിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികൾ താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിലൊരു ഭാഗം പുതുതായി സ്റ്റാർട്ടപ്പ് ആശയങ്ങളുമായി വരുന്നവർക്കായുള്ള ഇൻക്യുബേഷൻ സെന്റർ എന്ന രീതിയിൽ മാറ്റിവച്ചിട്ടുണ്ട്. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കമ്പനിയുടെ പാപ്പിനിശ്ശേരിയിലെ പ്രധാന ഓഫീസിനോടു ചേർന്നുള്ള 40 സെന്റ് സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനും പദ്ധതിയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ബിപിസിഎല്ലുമായി കരാർ ഒപ്പുവച്ചുകഴിഞ്ഞു. ഇതിനു പുറമെ, നിലേശ്വരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലായി ഡയറി ഫാം, ഗോട്ട് ഫാം, കോക്കനറ്റ് പ്രൊസസിംഗ് യൂനിറ്റ് എന്നിവ ആംഭിക്കുന്നതിന് 9.5 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞതായും യോഗം വിലയിരുത്തി. ഇതിനുള്ള ഫണ്ട് ഉടൻ തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പിൽ തെങ്ങിൻ തടി കൊണ്ട് വിവിധ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യുന്നതിനുള്ള ഫർണിച്ചർ ഹബ്ബ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. കഴിവും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കി നിലവിലെ തൊഴിലാളികൾക്കും അവരുടെ മക്കൾക്കും ഐടി ഹബ്ബ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തൊഴിലവസരം നൽകുമെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ യോഗത്തെ അറിയിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ കമ്പനി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ടി വി രാജേഷ് എംഎൽഎ, ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, എംഡി എസ് അശോക് കുമാർ, ജനറൽ മാനേജർ കെ ടി മുഹമ്മദ് ബഷീർ, അക്കൗണ്ട്‌സ് മാനേജർ ജിൽജിത്ത്, ഇലക്ട്രിക്കൽ എഞ്ചിനീയർ കൃഷ്ണകുമാർ, അസിസ്റ്റന്റ് മാനേജർ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് 28 വർഷമായി തുടർച്ചയായി ലാഭത്തിലായിരുന്നുവെങ്കിലും 2015-16 വർഷം മുതൽ നഷ്ടത്തിലായതിനെ തുടർന്നാണ് വൈവിധ്യവൽക്കരണ പദ്ധതികളുമായി മുന്നോട്ടുപോവുന്നത്.

Read more topics: kannur, IT hub
English summary
IT hub in Kannur will be start in January
topbanner

More News from this section

Subscribe by Email