Tuesday September 25th, 2018 - 9:05:am
topbanner

ബ്രണ്ണന്‍ എക്‌സ്‌പോയില്‍ ബഹിരാകാശക്കാഴ്ചകളൊരുക്കി ഐ എസ് ആര്‍ ഒ സ്റ്റാള്‍

NewsDesk
ബ്രണ്ണന്‍ എക്‌സ്‌പോയില്‍ ബഹിരാകാശക്കാഴ്ചകളൊരുക്കി ഐ എസ് ആര്‍ ഒ സ്റ്റാള്‍

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടന്നുവരുന്ന ബ്രണ്ണന്‍ എക്‌സ്‌പോയില്‍ ബഹിരാകാശക്കാഴ്ചകളും ഗവേഷണമേഖലയിലെ പുത്തനറിവുകളും ഒരുക്കുകയാണ് ഐഎസ്ആര്‍ഒ. സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും സ്റ്റാള്‍ പരിചയപ്പെടുത്തുന്നു.

1967 നവംബര്‍ 20 ന്് വിക്ഷേപിച്ച ഭാരതത്തിന്റെ ആദ്യ റോക്കറ്റായ ആര്‍ എച്ച് 75, ആര്‍ എച്ച് രോഹിണി, ആര്‍ എച്ച് 200, ആര്‍ എച്ച് 300, ആര്‍ എച്ച് 560, ആര്യഭട്ട കാലാവസ്ഥാ നീരീക്ഷണത്തിന് ഉപയോഗിക്കുന്ന സൗണ്ടിങ് റോക്കറ്റായ പൈലോഡ്, ആദ്യത്തെ പരീക്ഷണ വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിള്‍, രാജ്യത്തിന്റെ അഭിമാനമായ മംഗള്‍യാന്‍, ചന്ദ്രയാനെ വഹിച്ച പി എസ് എല്‍ വി പേടകം തുടങ്ങിയവയുടെ മാതൃകകള്‍ സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകവും വിജ്ഞാനവും പകരുന്നു. ഭൂ പര്യവേഷണത്തിനും സ്വര്‍ണം, കല്‍ക്കരി, വെള്ളം തുടങ്ങിയവയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിനുമുള്ള ഐആര്‍എസ് ഉപഗ്രഹത്തിന്റെയും സമുദ്ര ഗവേഷണത്തിനും മത്സ്യസമ്പത്ത് കണ്ടുപിടിക്കാനും ഉപയോഗിക്കുന്ന ഓഷ്യന്‍ ഉപഗ്രഹത്തിന്റെയും മാതൃകകളുമുണ്ട്. ടെലിവിഷന്‍ സംപ്രേഷണത്തിനും കാലാവസ്ഥ നിരീക്ഷണത്തിനും ഉപയോഗിക്കുന്ന ഇന്‍സാറ്റ് ഉപഗ്രഹങ്ങളുടെ കുഞ്ഞു രൂപങ്ങളുമുണ്ട്.

ഭ്രമണപഥത്തിലെത്തിയ ശേഷം വിജയകരമായി തിരിച്ചുവന്ന സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി പേടകവും സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 550 കിലോഗ്രാം ഭാരമുള്ള ഈ പേടകം ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലായ്മയെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷമാണ് ഭ്രമണപഥം വിട്ട് ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തിയത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് അടിത്തറയിട്ടത് ഈ പരീക്ഷണത്തിന്റെ വിജയമായിരുന്നു. ഈ മാതൃകയില്‍ ഐഎസ്ആര്‍ഒ നിര്‍മിക്കാനൊരുങ്ങുന്ന ആര്‍ എല്‍ വി ടി ഡി എന്ന ബഹിരാകാശ വാഹനത്തിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഐ എസ് ആര്‍ ഒ യുടെ മറ്റൊരു ഭാവി പദ്ധതിയായ ജി എസ് എല്‍ വി മാര്‍ക്ക് 3 യുടെ കൊച്ചു രൂപവും ഒരുക്കിയിട്ടുണ്ട്. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹപേടകങ്ങളെ വഹിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ന് (ജനു. 18) വൈകിട്ട് 5 മണി വരെയാണ് പ്രദര്‍ശനം.

Read more topics: ISRO, Stall, Brennen Expo,
English summary
ISRO, Stall, Brennen Expo, kannur, brennan college, thalassery
topbanner

More News from this section

Subscribe by Email