Wednesday September 19th, 2018 - 3:00:am
topbanner
Breaking News

ശബരിമല തീർഥാടകർക്ക് ഐആർപിസിയുടെ ആരോഗ്യ പരിപാലനകേന്ദ്രം 17 മുതൽ ബക്കളത്ത്

NewsDesk
ശബരിമല തീർഥാടകർക്ക് ഐആർപിസിയുടെ ആരോഗ്യ പരിപാലനകേന്ദ്രം 17 മുതൽ ബക്കളത്ത്

തളിപ്പറമ്പ്: ശബരിമല തീർഥാടകർക്ക് ഐആർപിസിയുടെ നേതൃത്വത്തിൽ ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് സമീപം ഈ വർഷവും ആരോഗ്യ പരിപാലന വിശ്രമകേന്ദ്രം ഒരുക്കുന്നു. വിശ്രമകേന്ദ്രം നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

ഐആർപിസി ജില്ലാ സെക്രട്ടറി വി.അഷറഫ,് ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി.കെ. ശ്യാമള, സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദൻ. ഐആർപിസി ജില്ലാ സെക്രട്ടറി കെ.സാജിർ, ആന്തൂർ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ഷാജു, കെ സന്തോഷ്, സി. അശോകൻ, കെ.വി. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.IRPC Sabarimala health center bakkalam, nelliyod, kannur

കഴിഞ്ഞ വർഷം ബക്കളത്ത് നടത്തിയ 24 മണിക്കൂറും പ്രവർത്തിച്ച ആരോഗ്യകേന്ദ്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് ശബരിമല തീർഥാടകർക്കുള്ള ആരോഗ്യകേന്ദ്രം പ്രവർത്തിക്കുക.

സംഘാടകസമിതി ഭാരവാഹികളായി പി.ജയരാജൻ, ജയിംസ്മാത്യു എംഎൽഎ, എം.പ്രകാശൻ, പി.മുകുന്ദൻ, പി.കെ.ശ്യാമള, പി.വാസുദേവൻ, കെ.സന്തോഷ്, കെ.കുഞ്ഞപ്പ, ടി.ലത–രക്ഷാധികാരികൾ, പി.വി.സതീഷ്കുമാർ–ചെയർമാൻ, സി.അശോക് കുമാർ–ജനറൽ കൺവീനർ, കെ.മുരളീധരൻ, കെ.വി.അജയകുമാർ, എ.കെ.സന്തോഷ്–വൈസ് ചെയർമാൻമാർ, കെ.പ്രമോദ്–കൺവീനർ, സജി ഭാസ്കർ, പി.വി.സുമേഷ്–ജോയിന്റ് കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.

Read more topics: IRPC, Sabarimala, bakkalam,
English summary
IRPC Sabarimala health center bakkalam, nelliyod, kannur
topbanner

More News from this section

Subscribe by Email