Monday February 18th, 2019 - 2:33:am
topbanner

തൃശൂരിൽ ഓലമേഞ്ഞ വീടിന് തീപിടിച്ചു വീട്ടമ്മ മരിച്ചു

NewsDesk
തൃശൂരിൽ ഓലമേഞ്ഞ വീടിന് തീപിടിച്ചു വീട്ടമ്മ മരിച്ചു

തൃശൂര്‍: ഓലവീട് കത്തി വീട്ടമ്മ മരിച്ചു.  കടപ്പുറം വെളിച്ചെണ്ണപ്പടി ആനാംകടവില്‍ മുഹമ്മദുണ്ണിയുടെ മകള്‍ സഫിയ (50) യാണ് ഇന്നലെ രാത്രി  ഏഴുമണിയോടെ വീടിനു തീപിടിച്ച് പൊള്ളലേറ്റ് മരിച്ചത്. ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് നേരത്തേ മരിച്ചതിനെത്തുടര്‍ന്ന് തനിച്ചായിരുന്നു താമസിച്ചിരുന്നത്.

വൈകിട്ട് ഏഴോടെ വീട് കത്തുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണമായും തീപടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് കബറടക്കം നടത്തും. സഹോദരങ്ങള്‍:  ഹുസൈന്‍, അബു, മനാഫ്, റഷീദ്, ഫാത്തിമ.

Viral News

Read more topics: thrissur, Housewife, dies, fire,
English summary
Housewife dies in fire at Thrissur
topbanner

More News from this section

Subscribe by Email