Wednesday November 14th, 2018 - 1:54:am
topbanner

ഉയർന്ന ജലനിരപ്പ്: മലങ്കര ഡാമിലെ 4 ഷട്ടറുകൾ തുറന്നു

fasila
ഉയർന്ന ജലനിരപ്പ്: മലങ്കര ഡാമിലെ 4 ഷട്ടറുകൾ തുറന്നു

തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിലെ ഒരു ഷട്ടർ തിങ്കളാഴ്ച രാവിലെ തുറന്നു. 50 സെന്റീമീറ്ററാണ് തുറന്നത്. കനത്ത മഴ ആരംഭിച്ച കഴിഞ്ഞയാഴ്ച മുതൽ മൂന്ന് ഷട്ടറുകൾ 1 മീറ്റർ ഉയർത്തിയ നിലയിലാണ്.

ഡാമിന്റെ പരിസരത്ത് ശക്തമായ മഴ തുടരുകയാണ്. 42 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. 41.30 മീറ്റർ വെള്ളമെത്തിയാൽ കാഞ്ഞാർ ലക്ഷം വീട് കോളനിയിൽ വെള്ളം കയറും.

അതിനാൽ ഷട്ടർ കൂടുതൽ അളവിൽ തുറക്കും. നിലവിലെ ജലനിരപ്പ് 40.90 മീറ്ററാണ്. മഴ തുടർന്നാൽ ഏത് സമയവും കൂടുതൽ വെള്ളം തുറന്ന് വിടുമെന്ന് എം വി ഐ പി അധികൃതർ പറഞ്ഞു.

Read more topics: idukki, thodupuzha, Malankara dam
English summary
High water level: Four shutter opened in Malankara dam
topbanner

More News from this section

Subscribe by Email