Tuesday December 11th, 2018 - 2:42:pm
topbanner

ആലപ്പുഴ ഡി.സി.സി.പ്രസിഡന്റ് എം.ലിജുവിനെതിരെയുള്ള വ്യാജ ഓഡിയോ സന്ദേശം- നവമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

princy
ആലപ്പുഴ ഡി.സി.സി.പ്രസിഡന്റ് എം.ലിജുവിനെതിരെയുള്ള വ്യാജ ഓഡിയോ സന്ദേശം- നവമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

ആലപ്പുഴ: ഡി.സി.സി.പ്രസിഡന്റ്  എം.ലിജുവിനെതിരെ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ  നടപടി  ആവശ്യപ്പെട്ട്  ഹൈക്കോടതിയിൽ ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡി.ജി.പി.ജില്ലാ പോലീസ് സൂപ്രണ്ട്, ആലപ്പുഴ സൗത്ത് പോലീസ് ഹൗസ് ഓഫിസർ എന്നിവർ  എതിർ കക്ഷികളായി നൽകിയ റിട്ടിൽ  നവ മാധ്യമങ്ങളിൽ  പ്രചരിച്ച  ഓഡിയോ  നീക്കം  ചെയ്യാൻ  കേരളാ ഹൈക്കോടതിയുടെ ഇടക്കാല  ഉത്തരവ്.

അന്വേഷണ  ഉദ്യോഗസ്ഥനാണ്  ഹൈക്കോടതി  നിർദ്ദേശം  നൽകിയിരിക്കുന്നത്  നവ മാധ്യമങ്ങളിൽ   എം.ലിജുവിന്റെതെന്ന പേരിൽ  ഓഡിയോ പ്രചരിപ്പിച്ച തിനെതിരെ  സംസ്ഥാന പോലീസിൽ നിന്നും  നീതി  ലഭിക്കാത്തതിനെ    തുടർന്നാണ്  ഡി.സി.സി.പ്രസിഡന്റ്  എം.ലിജു  ഹൈക്കോടതിയെ  സമീപിച്ചത്. തന്റെതെന്ന പേരിൽ പ്രചരിപ്പിച്ച  വ്യാജ ഓഡിയോ  പ്രചരിപ്പിച്ചവരുടെ ലിങ്ക്കളും   ഫോൺ  നമ്പറുകളുമടക്കമാണ്  എം.ലിജു  പോലീസിൽ  പരാതി നൽകിയിരുന്നത്.

Read more topics: alappuzha, DDC, precident, M.Liju
English summary
High court says removal of fake audio message in social media against Alappuzha DC president M Liju
topbanner

More News from this section

Subscribe by Email