Saturday June 23rd, 2018 - 5:52:am
topbanner
Breaking News

കോട്ടയത്ത് ചൂട് കൂടുന്നു, രോഗങ്ങളും

Mithun muyyam
കോട്ടയത്ത് ചൂട് കൂടുന്നു, രോഗങ്ങളും

കോട്ടയം: ചൂട് വര്‍ധിച്ചതോടെ വേനല്‍ക്കാല രോഗങ്ങള്‍ വ്യാപിക്കുന്നു. ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്ക രോഗങ്ങളാണു ജില്ലയുടെ വിവിധ മേഖലയില്‍ പടര്‍ന്നുപിടിക്കുന്നത്. വേനല്‍ ചൂടില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടതോടെ ജല മലിനീകരണവും വ്യാപകമാണ്. മലിനജലം ഉപയോഗിക്കുന്നതു വഴിയും അവ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതിലൂടെയും വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും വ്യാപകമാകുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

വേനല്‍ കാലത്തു ചൂടു വെള്ളം കുടിക്കുക, ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക തുടങ്ങിയവയാണു മുന്‍കരുതല്‍. മലിനജ ഹൈപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം ജില്ലയുടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. സൂര്യപ്രകാശത്തിന്റെ കാഠിന്യത്താല്‍ കണ്ണിനുണ്ടാകുന്ന ചെങ്കണ്ണ് രോഗവും പടരുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിങ്ങനെ രണ്ടു തരം ചെങ്കണ്ണ് രോഗങ്ങളും ഇക്കുറി വര്‍ധിക്കുവാന്‍ സാധ്യതയുണ്ട്. ചൂടു കൂടുന്നതോടെ യാത്ര ചെയ്യുന്നവര്‍ക്കും സൂര്യപ്രകാശം നേരിട്ട് അനുഭവിക്കേണ്ടി വരുന്നവര്‍ക്കുമാണു രോഗം വരാന്‍ സാധ്യതയെറെ.  യാത്രകളില്‍ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുക, തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക തുടങ്ങിയവയാണ് ചെങ്കണ്ണിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.

മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായിരുന്ന വൈറല്‍ പനി ഇക്കുറി അധികമായി റിപ്പോര്‍ട്ട് ചെയ്യാത്തതാണു ജില്ലയിലെങ്ങും ആശ്വാസം പകരുന്നത്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പടരുന്നുണ്ട്. ആരോഗ്യവിഭാഗം ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്‌തെങ്കിലും രോഗബാധ നിയന്ത്രിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലയില്‍ തിരുവാര്‍പ്പ് രണ്ട്, മുണ്ടക്കയം നാല്, മുളക്കുളം, അകലക്കുന്നം നാട്ടകം, ഏറ്റുമാനൂര്‍ എന്നി മേഖലകളിലാണു ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read more topics: kottayam, heat, diseases,
English summary
Heat and diseases increases in kottayam

More News from this section

Subscribe by Email