Monday September 24th, 2018 - 7:24:am
topbanner

ഹരിവരാസനം പുരസ്‌കാരം എം.ജി. ശ്രീകുമാറിന് സമ്മാനിച്ചു

NewsDesk
ഹരിവരാസനം പുരസ്‌കാരം എം.ജി. ശ്രീകുമാറിന് സമ്മാനിച്ചു

മകരവിളക്ക് ദിവസം സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചാമത് ഹരിവരാസന പുരസ്‌ക്കാരം പ്രശസ്ത സംഗീതഞ്ജനും ഗായകനുമായ എം.ജി ശ്രീകുമാറിന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനിച്ചു. സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഹരിവരാസനം പുരസ്‌കാരം.

നമ്മുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ഉറവിടമാണ് ശബരിമലയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമാണ് ശബരിമല. ശബരിമല മുന്നോട്ട് വയ്ക്കുന്ന മാനവ ഐക്യം, സാഹോദര്യം, മതസൗഹാര്‍ദ്ദം എന്നിവ ഉയര്‍ത്തിപിടിക്കുന്ന വ്യക്തിത്വങ്ങള്‍ക്കാണ് ഹരിവരാസനം പുരസ്‌ക്കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഡോ.കെ.ജെ യേശുദാസ്, കെ.ജി.ജയന്‍(ജയവിജയ),പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കാണ് ഈ പുരസ്‌ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ചടങ്ങില്‍ റാന്നി എം.എല്‍.എ രാജൂ എബ്രഹാം അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രശസ്തി പത്രം വായിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി വിഷ്ണുനാഥ് എം.എല്‍.എ, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്ത്, ജസ്റ്റിസ് ബി.എല്‍ മഹാപത്ര, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം ബോര്‍ഡ് അംഗം പി.കെ കുമാരന്‍, ദേവസ്വം സെക്രട്ടറി വി.എസ്. ജയകുമാര്‍, സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാല്‍, മരാമത്ത് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളീകൃഷ്ണന്‍, അഡീഷണല്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, സിനിമാതാരങ്ങളായ ജയറാം, ജയംരവി എന്നിവര്‍ സംസാരിച്ചു. എം.ജി ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി. ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയില്‍ സ്വാഗതവും ദേവസ്വം കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.ജി.ശ്രീകുമാറിന്റെ ഭക്തിഗാനസുധയും അരങ്ങേറി.

 

English summary
Harivarasanam award mg sreekumarinu minister vs sivakumar
topbanner

More News from this section

Subscribe by Email