Sunday September 23rd, 2018 - 8:09:am
topbanner

ഹരിത കേരളം മിഷന്‍ പ്രവര്‍ത്തന കലണ്ടര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപിച്ചു

suvitha
ഹരിത കേരളം മിഷന്‍ പ്രവര്‍ത്തന കലണ്ടര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപിച്ചു

കൊല്ലം: ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ യഞ്ജത്തിന്റെ ഭാഗമായുള്ള ജില്ലയുടെ പ്രവര്‍ത്തന കലണ്ടര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപിച്ചു. യഞ്ജത്തിന്റെ ജില്ലാതല പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന മിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിന് ശേഷം 'മാലിന്യത്തില്‍ നിന്നും സ്വാത്യന്ത്യം' എന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് യഞ്ജം ആരംഭിക്കും.

ആഗസ്റ്റ് 15, 16 തീയതികളില്‍ ഭവനസന്ദര്‍ശനവും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തണം. ഓരോ വീട്ടിലും ഉത്പാദിപ്പിക്കുന്ന മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കുന്നതിനാണ് ഭവനസന്ദര്‍ശനം. അജൈവ മാലിന്യം വൃത്തിയാക്കി തരംതിരിച്ച് തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന രീതിയില്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കും.ഹരിത കേരളം മിഷന്റെ പരിശീലനം നേടിയ രണ്ടു പേരടങ്ങുന്ന സംഘം 40 മുതല്‍ 50 വരെ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച നിരവധി സംഘങ്ങള്‍ വാര്‍ഡ്തലത്തില്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്തും.

സന്ദര്‍ശനത്തിന് മുന്നോടിയായി പദയാത്രകള്‍, റോഡ്‌ഷോ, ചുവരെഴുത്ത്, യോഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് യഞ്ജത്തിന്റെ പ്രാധാന്യം ജനശ്രദ്ധയിലെത്തിക്കണം. ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി ജൂലൈ 21ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ജില്ലാതല പരിശീലനം നല്‍കും. 22ന് തദ്ദേശഭരണ സ്ഥാപനതലത്തില്‍ മിഷന്‍ യോഗങ്ങള്‍ ചേരും. ജൂലൈ 24, 25 തീയതികളില്‍ ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടിയും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള പരിശീലനം ജൂലൈ 30 വരെ നീണ്ടുനില്‍ക്കും.

സെപ്തംബര്‍ 10ന് മുമ്പായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. സെപ്തംബര്‍ 30 നകം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. 2017 നവംബര്‍ ഒന്നിന് ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്താന്‍ കഴിയുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ജില്ലാ ആസൂത്രണസമിതി അംഗം എം വിശ്വനാഥന്‍, എ ഡി എം ഐ.അബ്ദുല്‍ സലാം, പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എ ലാസര്‍, ഡോ വി വി ഷേര്‍ളി, കെ എസ് ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Minister J Mercykkutty amma has announced Haritha Kerala Mission Activity Calendar
topbanner

More News from this section

Subscribe by Email