Wednesday September 19th, 2018 - 7:01:am
topbanner
Breaking News

കണ്ണൂർ; ഹജ്ജ് ഒന്നാംഘട്ട ഗൈഡൻസ് ക്ലാസ് നടന്നു

fasila
കണ്ണൂർ; ഹജ്ജ് ഒന്നാംഘട്ട ഗൈഡൻസ് ക്ലാസ് നടന്നു

കണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിന് പോകുവാൻ അവസരം ലഭിച്ച കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി, ഇരിക്കൂർ, പേരാവൂർ, മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് തളിപ്പറമ്പ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

മുഷ്താഖ് ദാരിമി കമ്പിൽ പ്രാർത്ഥന നിർവഹിച്ചു. ജില്ലാ ട്രെയിനർ സി കെ സുബൈർ ഹാജിയുടെ അധ്യക്ഷതയിൽ കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ ശരീഫ് മണിയാട്ടുകുടി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ മുനിസിപ്പൽ ചെയർമാൻ മഹമൂദ് അള്ളാംകുളം, സകരിയ്യ മൗലവി, മുഹമ്മദ് കുഞ്ഞി ഹാജി മുതുകുട, എ പി ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. ഹാജിമാർക്കുള്ള ക്ലാസിന് ഹജ്ജ് കോ ഓർഡിനേറ്റർ എൻ പി ഷാജഹാൻ കോതമംഗലം നേത്രത്വം നൽകി.

മണ്ഡലം ട്രെയിനർ മാരായ ഷബീർ ഇക്ബാൽ പയ്യന്നൂർ, അസ്‌ലം മാസ്റ്റർ കല്യാശ്ശേരി, എം പി ജലീൽ, മുനവ്വിർ തളിപ്പറമ്പ, മൻസൂർ മാസ്റ്റർ ഇരിക്കൂർ, മൊയ്‌തൂട്ടി പേരാവൂർ എന്നിവർ സംബന്ധിച്ചു. ജില്ലാ അഡീഷണൽ ട്രെയിനർ എൻ എ സിദ്ദിഖ് സ്വാഗതവും, കെ പി അബ്ദുള്ള പയ്യന്നൂർ നന്ദിയും പറഞ്ഞു.

Read more topics: Kannur, hajj, class
English summary
Kannur; Hajj First phase Guidance Class
topbanner

More News from this section

Subscribe by Email