Friday September 20th, 2019 - 12:38:am
topbanner
Breaking News
jeevanam

ഗുരുവായൂര്‍ ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ ആനകളെ പ്രതീകാത്മകമായി നടയിരുത്തി

Anusha Aroli
ഗുരുവായൂര്‍ ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ ആനകളെ പ്രതീകാത്മകമായി നടയിരുത്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലും തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലും പ്രതീകാത്മകമായി ആനയെ നടയിരുത്തി. കൊല്‍ക്കത്ത സ്വദേശി ആര്‍. ജിബന്‍സാലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മക നടയിരുത്തല്‍ നിര്‍വഹിച്ചത്. ഇതിനായി 10 ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചു. രാവിലെ ശീവേലിക്ക് ശേഷം കൊടിമര ചുവട്ടിലായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പന്‍ കൃഷ്ണനാരായണനെയാണ് ചടങ്ങിന് നിയോഗിച്ചത്.

മേല്‍ശാന്തി പൊട്ടക്കുഴി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആനയ്ക്ക് കളഭം ചാര്‍ത്തി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് അവകാശികളായ മാതേപ്പാട്ട് തറവാട്ടിലെ അംഗങ്ങള്‍ക്ക് തോട്ടിയും കോലും കൈമാറി. ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ആനയെ നടയിരുത്തല്‍ ചടങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നടയിരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചെത്തുന്നവര്‍ക്ക് പ്രതീകാത്മക വഴിപാടിനുള്ള സൗകര്യമാണ് ചെയ്ത് നല്‍കുന്നത്.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം

തിരുവില്വാമല വില്വാദ്രിനാഥന് ആനയെ നടയിരുത്തുന്നതിലേക്ക് തുക കൈമാറി. കുത്താമ്പുള്ളി സ്വദേശിയും പ്രവാസിയുമായ പറക്കോട്ട് കിഴക്കേതില്‍ ഗോവിന്ദന്‍ എഴുത്തച്ഛന്‍ മകന്‍ രാധാകൃഷ്ണനാണ് 5,55,555 രൂപ സംഭാവന നല്‍കിയത്. തുക കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹനന് ക്ഷേത്രത്തില്‍വച്ച് കൈമാറി. ദേവസ്വം സെക്രട്ടറി വി.എ. ഷീജ, അസിസ്റ്റന്റ് കമ്മിഷണര്‍ ബിന്ദു, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, സി. ദിവാകരന്‍, എന്‍. രാജ്കുമാര്‍, പി.ആര്‍. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Viral News

English summary
the elephants are symbolic of the Guruvayoor temple and Thiruvilvamala Vilwadrinatha Temple
topbanner

More News from this section

Subscribe by Email