Friday February 22nd, 2019 - 12:03:pm
topbanner

ഗുരുവായൂര്‍ ദേവസ്വം: ആനകളുടെ സുഖ ചികിത്സ ജൂലായ് ഒന്ന് മുതല്‍

NewsDesk
ഗുരുവായൂര്‍ ദേവസ്വം:  ആനകളുടെ സുഖ ചികിത്സ ജൂലായ് ഒന്ന് മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സകള്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിക്കും. ആനത്താവളത്തില്‍ ഉച്ചതിരിഞ്ഞ് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ., ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

49 ആനകളില്‍ മദപ്പാടില്ലാത്ത ആനകള്‍ക്കാണ് സുഖ ചികിത്സ നല്‍കുന്നത്. ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയതിന് ശേഷം ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവനപ്രാശം, ആയുര്‍വ്വേദ അലോപ്പതി മരുന്നുകള്‍ എന്നിവ നല്‍കും.

ആനവിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ. ഓരോ ആനകളുടേയും ശരീരഭാരത്തിനനുസരിച്ചാണ് മരുന്നുകളും മരുന്നുരുളയും നല്‍കുക. 11 ലക്ഷമാണ് ചികിത്സക്കായി നീക്കി വച്ചിട്ടുള്ളത്. മദപ്പാടിലുള്ള ആനകള്‍ക്ക് മദപ്പാട് കഴിയുന്ന മുറയ്ക്ക് സുഖ ചികിത്സ നല്‍കും. ജൂലൈ 30 വരെയാണ് സുഖ ചികിത്സ.

Viral News

Read more topics: Guruvayoor, Anathavalam,
English summary
Guruvayoor Anathavalam
topbanner

More News from this section

Subscribe by Email