Friday February 22nd, 2019 - 4:06:pm
topbanner

പറവകൾക്ക് കുടിനീരൊരുക്കി ബിരുദ വിദ്യാർത്ഥികൾ

fasila
പറവകൾക്ക് കുടിനീരൊരുക്കി ബിരുദ വിദ്യാർത്ഥികൾ

സീതാംഗോളി: ചുട്ടു പൊള്ളുന്ന വെയിലത്ത് പറവക്കൂട്ടങ്ങൾക്ക് സമാശ്വാസമായി മാലിക് ദീനാർ കോളേജ് ഒാഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ അധ്യാപക-വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച തണ്ണീർക്കുടം പദ്ധതി മാതൃകയായി.

കടുത്ത വേനൽ ചൂടിൽ ഒരു തുള്ളി ജലത്തിനായി കേഴുന്ന ജീവിലോകത്തെ കുറിച്ച് സമൂഹത്തെ ഉദ്ബുദ്ധരാക്കുന്നതിന് വേണ്ടിയാണ് കോളേജ് അധ്യാപക-വിദ്യാർത്ഥികൾ ഇൗ സംരംഭവുമായി മുന്നിട്ടിറങ്ങിയത്.

കോളേജ് ക്യാംപസിലെ വിവിധ ഇടങ്ങളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചുവെച്ചാണ് തണ്ണീർകുടങ്ങളൊരുക്കിയത്. പദ്ധതി പ്രിൻസിപ്പൾ ബി.ഉദയ കുമാർ ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ജനാർദ്ദന എസ്, സുരേഷ് കുമാർ, അരുൺ, ശ്രീരാജ്, വിദ്യാർത്ഥികളായ ബാസിൽ, റിഷാൽ, സിനാൻ, അഷ്രീദ്, സ്വാഹബ് എന്നിവർ നേതൃത്വം നൽകി.

 

Viral News

Read more topics: students, drink, water, birds
English summary
Graduate students drink water for the birds
topbanner

More News from this section

Subscribe by Email