topbanner
Monday October 23rd, 2017 - 2:29:am
topbanner

പെരിനാട് ബ്രാന്‍ഡ് അരി വിപണയിലിറക്കുന്നിതിന് സര്‍ക്കാര്‍ സഹായം നല്‍കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

suvitha
പെരിനാട് ബ്രാന്‍ഡ് അരി വിപണയിലിറക്കുന്നിതിന് സര്‍ക്കാര്‍ സഹായം നല്‍കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കൊല്ലം: പെരിനാട് ബ്രാന്‍ഡ് അരി വിപണിയിലിറക്കുന്നതിന് കൃഷിവകുപ്പ് സഹായം ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി റൈസ് മില്‍ ആരംഭിക്കുന്നതിന് പെരിനാട് പഞ്ചായത്തിനും ഫണ്ട് അനുവദിക്കും. അടുത്ത വര്‍ഷം ഇവിടെ നെല്ലു കുത്തി അരിയെടുത്ത് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാന്‍ കഴിയണം-മന്ത്രി പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് ഉയര്‍ത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം 15000 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇത് ഗണ്യമായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. നെല്‍വയല്‍ നികത്തി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുക്കില്ല. വയലില്‍ കൃഷി ചെയ്യാന്‍ ഉടമസ്ഥന് താല്‍പര്യമില്ലെങ്കില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടെ കൃഷിക്ക് ആവശ്യമായ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്-മന്ത്രി പറഞ്ഞു.

നെല്‍വര്‍ഷം പരിപാടിയില്‍ പെരനാട് പഞ്ചായത്തില്‍ വിവിധ സംഘടനകള്‍ 38 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതില്‍ റോട്ടറി ക്ലബ് കൃഷിചെയ്ത ആറു ഹെക്ടര്‍ സ്ഥലത്താണ് ഇന്നലെ കൊയ്ത്തുത്സവം നടന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ഗീത പദ്ധതി വിശദീകരിച്ചു. റീപ്പ് ജില്ലാ അഡൈ്വസര്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരന്‍, റീപ്പ് കോ-ഓര്‍ഡിനേറ്റര്‍ ബിജുമോന്‍ കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പ്രസന്നകുമാര്‍, എസ്. ശ്രീകുമാരി, ടി. സുരേഷ്‌കുമാര്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. എല്‍. സജികുമാര്‍, അഡ്വ. ആര്‍ സേതുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. വിശ്വനാഥന്‍പിള്ള, സോമവല്ലി, ഷീന ലോനപ്പന്‍, മുഹമ്മദ് ഷാഫി, ബിന്ദു ജലരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Government will be given assistance for the promotion of Perinad brand rice: VS Sunil kumar
topbanner topbanner

More News from this section

Subscribe by Email