Sunday November 18th, 2018 - 3:55:pm
topbanner

കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : രമേശ് ചെന്നിത്തല

NewsDesk
കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : രമേശ് ചെന്നിത്തല

ആലപ്പുഴ: മഴക്കെടുതിയില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്നത് കൊടുംദുരിതമാണെന്നും ദുരിതബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളില്‍പ്പോലും വെള്ളമാണ്.

കുടിവെള്ളം, ഭക്ഷണവും കിട്ടാതെ ജനങ്ങള്‍ വലയുന്ന സ്ഥിതി അതിഭയനകമാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം റവന്യുവകുപ്പ് മന്ത്രിയേയും കളക്ടറേയും അറിയിച്ചുവെന്നും മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ ആലപ്പുഴ നഗരത്തിലെത്തി ഭക്ഷ്യധാന്യങ്ങള്‍ ക്യാമ്പുകളിലെത്തിച്ചു കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.

ഇതിന് മാറ്റം വരുത്തണം. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം പോലും ഇല്ലാത്ത സ്ഥിതിയ്ക്ക് വെള്ളക്കെട്ട് ഒഴിവാകുന്നത് വരെ മൂന്ന് നേരവും ഭക്ഷണപ്പൊതി എത്തിക്കുന്നതായിരിക്കും ഉചിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതബാധിതര്‍ക്ക് അടിയന്തിരമായി സൗജന്യറേഷന്‍ അനുവദിക്കണം. കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങള്‍ മടവീണ് നശിച്ചതുമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഡി സി സി പ്രസിഡന്റ് അഡ്വ. എം ലിജു, കെ പി സി സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രാഹം, മുന്‍ എം എല്‍ എ. എ എ ഷുക്കൂര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ്, ജി മുകന്ദന്‍പിള്ള, സഞ്ജീവ് ഭട്ട്, ബഷീര്‍ കോയാപറമ്പില്‍, മധു സി കൊളങ്ങര, നോബിന്‍ പി ജോണ്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു

Read more topics: Kuttanad, Ramesh Chennithala,
English summary
Government fails to assist Kuttanadu Ramesh Chennithala
topbanner

More News from this section

Subscribe by Email