Monday September 24th, 2018 - 11:20:am
topbanner

പ്രിന്‍സിപ്പലിന്റെ തന്തയ്ക്ക് വിളിച്ച് ഗോപി സുന്ദര്‍

NewsDesk
പ്രിന്‍സിപ്പലിന്റെ തന്തയ്ക്ക് വിളിച്ച് ഗോപി സുന്ദര്‍

തിരുവനന്തപുരം: ഭക്ഷണം കഴിച്ചില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രിന്‍സിപ്പലിന്റെ തന്തയ്ക്ക് വിളിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിന്റെ ഫോണ്‍ നമ്പരുണ്ടോ..? തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനെതിരെയാണ് ഗോപി സുന്ദറിന്റെ കടുത്ത ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്.

ഈ ക്രൂരത കാട്ടിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നമ്പരുണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരണമെന്നും തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്ന് കാണണമെന്നുമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. സ്‌കൂള്‍ പഠനകാലത്ത് തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

പ്രശാന്ത് പ്രതാപന്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: 'എന്റെ ചേട്ടന്‍ മകന്‍, സ്‌കൂളില്‍ ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അടിച്ചത്. വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍, വെങ്ങാനൂര്‍. കേസ് സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ത്തു. പ്രിന്‍സിപ്പലിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്‌തെന്നും ചിലര്‍ പറയുന്നുണ്ട്.

തെറ്റയിലിന്റെ സിഡി പുറത്തുവിട്ടതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന് യുവതി

കൂടുതൽ വാർത്തകൾ

Read more topics: Gopi Sunder, facebook post,
English summary
Gopi Sunder facebook post against Vidyadi raja public school venganoor principal,
topbanner

More News from this section

Subscribe by Email