Monday December 17th, 2018 - 8:45:pm
topbanner

ചാലക്കുടിയിലെ സ്വര്‍ണക്കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

princy
ചാലക്കുടിയിലെ സ്വര്‍ണക്കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

തൃശ്ശൂർ: ദുരൂഹമായ ചാലക്കുടി സ്വര്‍ണക്കവര്‍ച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ്(37), പൊന്തുവീട്ടില്‍ ഹാബിന്‍ (22)എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിന് സമീപത്ത് വച്ച് കൊള്ളയടിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞപതിഞ്ചിനായിരുന്നു സ്വര്‍ണകവര്‍ച്ച നടന്നത്.

വിദേശത്ത്‌നിന്നു കൊണ്ടുവന്ന 560ഗ്രാം സ്വര്‍ണം പോട്ട ഫ്‌ളൈ ഓവറിന് സമീപം വച്ച് ഇന്നോവകാറിലും ഹുണ്ടായി ഐ-10കാറിലുമായെത്തിയ കവര്‍ച്ചാ സംഘം സ്വര്‍ണ്ണംകൊണ്ടുപോവുകായയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് കാറടക്കം തട്ടിക്കൊണ്ടു പോകുകയായിരുന്നു. കാറില്‍ സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലം ചോദിച്ച് യുവാവിനെ മൃഗീകമായി മര്‍ദിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് കൊടകരക്ക് സമീപം യുവാവിനേയും കാറും ഉപേക്ഷിച്ച് അക്രമി സംഘം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. സ്വര്‍ണകടത്തിനെ പറ്റി സൂചനലഭിച്ച കവര്‍ച്ചാസംഘം സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ ഗുണ്ടാസംഘങ്ങളെ ഏകോപിപ്പിച്ച് കവര്‍ച്ച നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നെടുമ്പാശേരിയില്‍നിന്നു കാറിനെ കവര്‍ച്ചാസംഘം പിന്തുടര്‍ന്നെങ്കിലും കറുകുറ്റി, കൊരട്ടി എന്നിവിടങ്ങളില്‍ വച്ച് കാറിനെ ആക്രമിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് പോട്ടയില്‍ വച്ച് കാറിടിപ്പിച്ചത്.കവര്‍ച്ചാ സംഘത്തില്‍ പതിനൊന്ന് പേരാണുള്ളതെന്നു പോലീസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Read more topics: thrissur, Chalakudy, Gold Stork
English summary
Gold Stork in Chalakudy: Two arrested
topbanner

More News from this section

Subscribe by Email