Friday November 16th, 2018 - 9:59:pm
topbanner

ആസ്വാദക മനസ്സുകളെ ത്രസിപ്പിച്ച് ഗിനുവ

NewsDesk
ആസ്വാദക മനസ്സുകളെ ത്രസിപ്പിച്ച് ഗിനുവ

രംഗാവിഷ്‌കാരം കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമായി അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഇന്നലെ അവതരിപ്പിച്ച ഒഡിയ നാടകം ഗിനുവ. ഇടതു പുരോഗമനപ്രസ്ഥാനങ്ങളെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെങ്ങനെയെന്നു പറഞ്ഞുതരുന്ന ഗിനുവ സ്വരാജിനുവേണ്ടിയുള്ള ഗാന്ധിയന്‍ സമരവും സമത്വത്തിനായുള്ള സോഷ്യലിസ്റ്റ് പോരാട്ടങ്ങളുടെയും സമന്വയമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു.

കൊളോണിയലിസത്തിന്റെ വിവിധ തലങ്ങളിലുള്ള അധിനിവേശത്തോട് ഒരു ഗോത്രജനത എങ്ങനെയാണ് പ്രതിരോധം തീര്‍ത്തതെന്ന സാമൂഹികവിശകലനം കൂടിയായി ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഗിനുവ. ഗിനുവയായി അരങ്ങിലെത്തിയ ബിക്രം പരീദ ആസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി. ആദിവാസി സംഗീതവും വേഷവിധാനവും നാടകത്തിന്റെ മാറ്റ്കൂട്ടി.

മൃണാള്‍ സെന്നിന്റെ പ്രശസ്തമായ മൃഗയ എന്ന സിനിമയിലൂടെ മിഥുന്‍ ചക്രവര്‍ത്തി അനശ്വരമാക്കിയ കഥാപാത്രമാണ് ഗിനുവ. ആധുനിക ഒഡിയ സാഹിത്യത്തിലെ ആദ്യ പുരോഗമനപരമായ കഥയായ ഷിക്കാറിലെ നായകനാണ് ഗിനുവ. ഭഗവതി ചരണ്‍ പാണിഗ്രഹിയാണ് ഷിക്കാറിന്റെ രചയിതാവ്.

ഒഡിയ നാടകരംഗത്തെ പ്രശസ്തനായ കൈലാസ് പാണിഗ്രഹിയാണ് ഗിനുവ സംവിധാനം ചെയ്തത്്. സഞ്ജയ ഹാത്തി നാടകരചന നിര്‍വഹിച്ച ഗിനുവ ഒറീസയിലെ പ്രശസ്തമായ സാംസ്‌കാരിക കൂട്ടായ്മ കാന്‍മാസാണ് അണിയിച്ചൊരുക്കിയത്.

Read more topics: thiruvananthapuram, drama fest
English summary
Ghinua drama at thiruvananthapuram drama fest
topbanner

More News from this section

Subscribe by Email