Monday December 17th, 2018 - 3:58:pm
topbanner

തൃശ്ശൂരിൽ കഞ്ചാവ് വില്‍പന: യുവാവിന് രണ്ടുവര്‍ഷം കഠിന തടവ്

fasila
തൃശ്ശൂരിൽ കഞ്ചാവ് വില്‍പന: യുവാവിന് രണ്ടുവര്‍ഷം കഠിന തടവ്

തൃശൂര്‍: ഇന്നോവ കാറിനുള്ളില്‍ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവിനു രണ്ടുവര്‍ഷം കഠിന തടവ്. ചാവക്കാട് താലൂക്ക് പാലയൂര്‍ പണ്ടാരത്തില്‍ വീട്ടില്‍ നിതീഷിനെയാണു കോടതി രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഇന്നോവ കാറിനുള്ളില്‍ കഞ്ചാവ് വില്പന നടത്തിയ നിതീഷിനെ പാവറട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് കാറില്‍ സൂക്ഷിച്ചിരുന്ന പ്രതിയുടെ ആധാറില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

വാഹന പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കോളജ് വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വില്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചിരുന്നത്. പാവറട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടറായ എസ്. അരുണ്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണന്‍, തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഇ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഇയാള്‍ ചാവക്കാട് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രതി കീഴടങ്ങുകയായിരുന്നു. സഹോദരനെ മൈസൂരില്‍ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിതീഷ് ഇന്നോവ കാര്‍ ഉടമയുടെ പക്കല്‍നിന്നും വാങ്ങിയത്.

പ്രതി മുമ്പും കഞ്ചാവ് വില്‍പ്പന നടത്തി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കഠിന തടവ് കൂടാതെ രണ്ടു വര്‍ഷം നല്ല നടപ്പും 10,000 രൂപ പിഴയും തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി. സൗന്ദരേഷ് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ഹാജരായി.

 

Read more topics: Thrissur, Ganja sale, prison
English summary
Ganja sale in thrissur: The young man has hard prison for two years
topbanner

More News from this section

Subscribe by Email