Wednesday October 17th, 2018 - 8:48:am
topbanner
Breaking News

ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണൻ ചരിഞ്ഞു

bincy
ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണൻ ചരിഞ്ഞു

ആലപ്പുഴ : മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണൻ ചരിഞ്ഞു. 54വയസുണ്ട്. ഇന്ന് പുലർച്ചെ 2.06 നാണ് മരണം. 4 മാസമായി ഉദരസംബന്ധമായ രോഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30 ന്കുഴഞ്ഞു വീണിരുന്നു.1992 മാർച്ച് 15നാണ് ആണ് ആനയ നടക്കിരുത്തിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തലയെടുപ്പുള്ള ആനകളിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പടെയുള്ള പൂരങ്ങളിലും. ശബരിമലയിലും നിരവധി തവണ എഴുന്നള്ളിച്ചിട്ടുള്ള, ശാന്തനും ലക്ഷണം ഒത്തതുമായ ആനയാണ്.  കളഭ കേസരി, ഗജരത്നം തുടങ്ങിയ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളാ ഫോറസ്റ്റ് കോടനാട് ഡിവിഷനിൽ നിന്നാണ് വാങ്ങിയത്. അന്ന് മുതലേ ഉള്ള പേരാണ് ഉണ്ണികൃഷ്ണൻ.

English summary
Gajarajan mavelikara Unnikrishnan is died
topbanner

More News from this section

Subscribe by Email