Saturday May 25th, 2019 - 1:31:pm
topbanner
topbanner

കാൻസറിനെ ഭയക്കേണ്ടതില്ല : ഇടുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

princy
കാൻസറിനെ ഭയക്കേണ്ടതില്ല : ഇടുക്കി  തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി:തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും മുട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടം, ഇടവെട്ടി, കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കായി സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മുട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ജോയ്സ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്തു.

ക്യാന്‍സര്‍ വ്യാപകമായി വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഈ പദ്ധതി ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒന്നാണ്. ഇത്തരം ക്യാമ്പുകള്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തുവാന്‍ മാത്രമല്ല, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും സഹായിക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം പി പറഞ്ഞു.

തീര്‍ത്തും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ വരുന്ന ഇത്തരം ജീവിതശൈലി രോഗങ്ങള്‍ ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് ഇതിനുള്ള അവബോധം നല്‍കുകയും ജൈവ കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യേണ്ടതുണ്ട് എന്ന് ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാം ഘട്ട ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പാണ് 3 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കായി ഒരുക്കിയത്.

ഒന്നാം ഘട്ടത്തില്‍ മറ്റു പഞ്ചായത്തുകള്‍ ആയ മണക്കാട്, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് നടത്തിയത്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ എത്തിയ ജനങ്ങള്‍ക്ക് ലഭിച്ചത്. ക്യാമ്പില്‍ എത്തിയ 161പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 97 പേരുടെ സാമ്പിള്‍ കാന്‍സര്‍ സെന്ററില്‍ വിദഗ്ദ്ധ പരിശോധനക്കായി അയച്ചു. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗബാധിതരെ തിരിച്ചറിയുവാന്‍ കഴിയും. തുടര്‍ന്ന് അവര്‍ക്ക് തുടര്‍ചികിത്സ ലഭ്യമാക്കും. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, മുട്ടം സി എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ അനില ബേബി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

English summary
Free Cancer Diagnostic Camp was organized by Thodupuzha Block Panchayat.
topbanner

More News from this section

Subscribe by Email