Saturday February 23rd, 2019 - 6:41:pm
topbanner

ഭിന്നശേഷിക്കാരന്റെ ശ്വാസകോശത്തില്‍ അഞ്ച് കല്ലുകള്‍

Mithun muyyam
ഭിന്നശേഷിക്കാരന്റെ ശ്വാസകോശത്തില്‍ അഞ്ച് കല്ലുകള്‍

കണ്ണൂർ: കല്ല് തിന്നുന്നത് ശീലമാക്കിയ ഭിന്നശേഷിക്കാരന്റെ ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്തത് അഞ്ച് കല്ലുകള്‍. എന്‍ഡോസള്‍ഫാന്‍ ഇരയായ കാസർക്കോടെ 26 കാരന്റെ ശ്വാസകോശത്തില്‍ നിന്നാണ് ഇവ പുറത്തെടുത്തത്. ഇതില്‍ ഒരു കല്ല് സാമാന്യം വലുതാണ്.

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമായാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിശോധനയില്‍ കല്ലുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് കല്ലുകള്‍ തിന്നുന്ന ശീലം ഉണ്ടെന്ന് അമ്മ പറഞ്ഞു. ആരും കാണാതെ ധൃതിയില്‍ തിന്നുമ്പോള്‍ അന്നനാളത്തില്‍ പോകുന്നതിന് പകരം അബദ്ധത്തില്‍ ശ്വാസകോശത്തില്‍ എത്തിയതാണ് കല്ലുകള്‍ എന്ന് നെഞ്ചുരോഗ വിഭാഗം ഡോക്ടര്‍ ഷഫീഖ് പറഞ്ഞു. സാധാരണ നെഞ്ച് പിളര്‍ന്നുള്ള ശസ്ത്രക്രിയ വഴിയേ ഇത് നീക്കാന്‍ സാധിക്കുകയുള്ളൂ. നിര്‍ധനരായ രോഗിയും, ഡോക്ടര്‍മാരുടെ സഹായമനസ്‌കതയുമാണ് വലിയൊരു ചിലവില്‍ നിന്നും കുടുംബത്തെ രക്ഷിച്ചത്. ശസ്ത്രക്രിയ കൂടാതെ പൂര്‍ണമായും എന്‍ഡോസ്‌കോപി പ്രക്രിയ വഴിയാണ് കല്ലുകളെല്ലാം പുറത്തെടുത്തത്.

രോഗി ഇപ്പോള്‍ അപകടാവസ്ഥ പൂര്‍ണ്ണമായും ഭേദപ്പെട്ട് വീട്ടിലെത്തി. നെഞ്ചുരോഗ വിഭാഗം ഡോ.രാജീവ് റാം, ഡോ.ഷഫീഖ്, യൂറോളജി ഡോ. ഗൗതം ഗോപിനാഥ്, അനസ്തേഷ്യ ഡോ.ചാള്‍സ് എന്നിവരാണ് നേതൃത്വം നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Viral News

Read more topics: pariyaram, kasargod, stones,
English summary
Five stones in differently abled person lens
topbanner

More News from this section

Subscribe by Email