Wednesday September 19th, 2018 - 8:25:pm
topbanner
Breaking News

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് 149 ബോട്ടുകള്‍ പത്തനംതിട്ടയ്ക്ക് കൈത്താങ്ങായത് മത്സ്യബന്ധന ബോട്ടുകള്‍

NewsDesk
രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് 149 ബോട്ടുകള്‍ പത്തനംതിട്ടയ്ക്ക് കൈത്താങ്ങായത് മത്സ്യബന്ധന ബോട്ടുകള്‍

പത്തനംതിട്ട ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്.

മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആര്‍മിയുടെ 13 ഉും എന്‍ഡിആര്‍ഫിന്റെ 30 ഉം കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉള്‍പ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഐടിബിപിയുടെയും ആര്‍മിയുടേയും സേനാംഗങ്ങള്‍ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവര്‍ കൊണ്ടുവന്ന പരിമിതമായ ബോട്ടുകള്‍ മാത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെയും നേവിയുടെയും ഏതാനും ബോട്ടുകള്‍ മാത്രമാണ് ആദ്യ ദിനം ലഭ്യമായത്. തുടര്‍ന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്.

പത്തനംതിട്ട ജില്ലയിലെ അടിയന്തരസാഹചര്യം മനസിലാക്കി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലും കൊല്ലം ജില്ലാകളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്റെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകിയുടെയും സമയോചിതമായ നടപടികളും മൂലമാണ് മത്സ്യബന്ധന ബോട്ടുകള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞത്. മത്സ്യബന്ധനം

Read more topics: flood, kerala, Rescued,
English summary
floods in kerala Fishing boats brought 149 boats to Pathanamthitta for rescue operations
topbanner

More News from this section

Subscribe by Email