Friday May 24th, 2019 - 4:46:pm
topbanner
topbanner

'പൊന്നാനി ചന്തം' : ആഘോഷരാവായി ഉത്സവം 2019

princy
 'പൊന്നാനി ചന്തം' : ആഘോഷരാവായി  ഉത്സവം 2019

മലപ്പുറം: സംസ്ഥാന ടൂറിസം വകുപ്പ് ഡിടിപിസി യുടെ നേതൃത്വത്തില്‍ നടത്തുന്ന''ഉത്സവം 2019 ' ഉത്സവാന്തരീക്ഷത്തില്‍ പൊന്നാനി ബിയ്യം പാര്‍ക്കില്‍നടന്നു. അന്യം നിന്നു പോകുന്ന പ്രാദേശിക കലകളും, മറ്റ് കലാരൂപങ്ങളെയും,
കലാകാരന്മാരെയും സംരക്ഷിച്ച് അവരുടെ കലാപരിപാടി നാട്ടുകാര്‍ക്ക് ആസ്വദിക്കാന്‍ ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉത്സവം 2019 സംഘടിപ്പിച്ചത്.

പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉത്സവം 2019 ഉദ്ഘാടനംചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ആറ്റുണ്ണിതങ്ങള്‍ അധ്യക്ഷനായി. ചടങ്ങില്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിചെയര്‍മാന്‍ കെ.വി ഹംസ, കൗണ്‍സിലര്‍ ഹസീന, ജില്ലാ പഞ്ചായത്തംഗം സമീറഇളയേടത്ത്, ഡി.ടി.പി.സി അംഗം പി.വി അയ്യൂബ്, ഡി.ടി.പി.സി സെക്രട്ടറിബിനോഷ് കുഞ്ഞപ്പന്‍, വരുണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.പരിപാടിയില്‍ ഗസല്‍,ഖവ്വാലി, മാപ്പിളപ്പാട്ടുകള്‍, നാടന്‍പാട്ടുകള്‍ തുടങ്ങി മറ്റു
കലാപരിപാടികള്‍ അരങ്ങേറി.

Read more topics: ponnani, Festival 2019
English summary
Festival 2019 in ponnani
topbanner

More News from this section

Subscribe by Email