Wednesday May 22nd, 2019 - 3:09:pm
topbanner
topbanner

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് നല്ല മാതൃകയായി എറണാകുളം ജില്ല

Aswani
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് നല്ല മാതൃകയായി എറണാകുളം  ജില്ല

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികച്ച മാതൃകയാവുകയാണ് എറണാകുളം ജില്ല. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നേടിയ മികച്ച വിജയം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 99.12 എന്ന റെക്കോഡ് വിജയശതമാനമാണ് ജില്ല നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം.

പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും ഏകോപനവുമാണ് ജില്ലയുടെ അഭിമാനകരമായ നേട്ടത്തിന് പിന്നില്‍. നടപ്പ് അദ്ധ്യയന വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വര്‍ദ്ധനവിലും അഭിമാനകരമായ നേട്ടമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 20000 പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം.

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ തദ്ദേശ സ്ഥാപങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ വിവധ സദ്ധ സംഘടനകളും കൈകോര്‍ത്തതിന്റെ ശ്രമഫലമാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഉണര്‍വ്വിന് പുറകില്‍. വ്യത്യസ്ത പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എത്തുന്ന പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാന്റെയും (എസ്.എസ്.എ) ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷന്‍ അഭിയാന്‍ (ആര്‍.എം.എസ്.എ) എന്നിവയുടെ വിവിധ പദ്ധതികളും ഏറെ സഹായകമാണ്.

വിവിധ വിഷയങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി അതത് വിഷയങ്ങളില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് അവരെ ഉയര്‍ത്തികൊണ്ട് വരുന്നത്. പ്രാഥമിക തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തില്‍ വിവിധ വിഷയങ്ങളില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. എസ്.എസ്.എയ്ക്ക് കീഴിലുള്ള മധുരം മലയാളം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എിങ്ങനെയുള്ള വിവിധ വിഷയങ്ങളിലുള്ള പരിശീലനങ്ങള്‍ക്ക് പുറമേ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ശ്രദ്ധ എന്ന പദ്ധതിയും നടപ്പിലാക്കുന്നു. ഇതിന്റെ മേല്‍നോട്ടത്തിനും നടത്തിപ്പിനുമായി പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരുമുണ്ട്.

ഒമ്പതാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കു കുട്ടികളെ ലക്ഷ്യമിട്ടുള്ള നവപ്രഭ പദ്ധതി ഏറെ ശ്രദ്ധേയമാണ്. പത്താം തരത്തിലെത്തുമ്പോള്‍ വിവിധ വിഷയങ്ങളെ പരിഭ്രമില്ലാതെ സമീപിക്കാന്‍ ഈ പദ്ധതി കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സഹായകമാണ്. പത്താം തരത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ക്ലാസ്സുകള്‍ ഒരുക്കിയാണ് പൊതു വിദ്യാലയങ്ങള്‍ പരീക്ഷയെ ആയാസ രഹിതമാക്കുത്. സ്‌കൂള്‍ സമയത്തിന് പുറമേ രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ എടുക്കുന്നു.

ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ തദ്ദേശ സ്ഥാപങ്ങള്‍ നല്‍കുന്ന പിന്തുണയും സഹായങ്ങളും ശ്രദ്ധേയമാണ്. ഒരു കുട്ടിക്ക് 10 രൂപ വീതം അനുവദിക്കുന്ന ജില്ലാപഞ്ചായത്തിന്റെ വിജയ ദീപം പദ്ധതി മാതൃകയാക്കി വിവിധ ഗ്രാമപഞ്ചായത്തുകളും സദ്ധ സംഘടനകളും വ്യക്തികളും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി അണിചേരുന്നു. സൗജന്യ പ്രഭാത ഭക്ഷണവും, സ്‌കൂള്‍ യൂണിഫോം വിതരണത്തിനും പുറമേ പല വ്യക്തികളും സദ്ധ സംഘടനകളും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് മുന്നോട്ട് വരുന്നു.

പ്രവാസി കുടുംബങ്ങള്‍ അടക്കം വിവിധ സ്‌കൂള്‍ പരിധികളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി നിരവധി പേരാണ് സർക്കാർ യജ്ഞത്തില്‍ പങ്കാളികളാകുന്നത്.സൗജന്യ പഠനോപകരണ വിതരണം മുതല്‍ സ്‌കൂളിന്റെ അടിസ്ഥാന വികസനത്തില്‍ വരെ ഇത്തരം വ്യക്തികളും സംഘടനകളും തല്‍പരരാകുന്നത് ഈ മേഖലയിലെ ജനകീയ മുന്നേറ്റത്തിന്റെ തെളിവാണ്.

പത്താം തരത്തിലെ ഈ വര്‍ഷത്തെ വിജയശതമാനത്തിന് പിന്നില്‍ അദ്ധ്യയന വര്‍ഷത്തിലെ ഓരോ പാദത്തിലും കുട്ടികളുടെ പരീക്ഷകളില്‍ നടത്തിയ കൃത്യമായ വിലയിരുത്തലുകള്‍ ഏറെ ഗുണം ചെയ്തതായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ സന്തോഷ് പറഞ്ഞു.

English summary
Ernakulam district is a good example of general education empowerment
topbanner

More News from this section

Subscribe by Email