Thursday October 18th, 2018 - 12:04:am
topbanner
Breaking News

എറണാകുളം ജില്ലയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക്ക് സിഗ്നല്‍

bincy
എറണാകുളം ജില്ലയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക്ക് സിഗ്നല്‍

കൊച്ചി: കോതമംഗലത്തെ ഗതാഗത കുരുക്കിന് പരിഹാരമായി പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. ട്രാഫിക് സിഗ്‌നലിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സിഗ്‌നല്‍ സ്ഥാപിച്ചിരിക്കുന്നത്. ജനത്തിരക്കും വാഹന ബാഹുല്യവുമുള്ള പോസ്‌റ്റോഫീസ് ജംങ്ഷനിലാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ രണ്ടുമാസം മുമ്പ് ജോലികള്‍ ആരംഭിച്ചത്.

വെള്ളപ്പൊക്കം മൂലം ജോലികള്‍ വൈകുകയായിരുന്നു. ട്രാഫിക് ലൈറ്റുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു.രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് സിഗ്‌നലിന്റെ പ്രവര്‍ത്തനം. 12 ലക്ഷം രൂപ മുതല്‍മുടക്കിലാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍, മുവാറ്റുപുഴ, നേര്യമംഗലംഎന്നി മൂന്നു സ്ഥലങ്ങളിലേക്കാണ്സിഗ്നലിന്റെ ദിശ. 65 സെക്കന്റ് ആണ് ആകെ സമയം. 24 സെക്കന്റ് വീതമാണ് ഓരോ സിഗ്‌നലിലും കാത്തു കിടക്കേണ്ട സമയം.

രണ്ടു പോലീസുകാര്‍ വീതം ഡ്യൂട്ടിക്ക് ഉണ്ടാകും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനായിരുന്നു സിഗ്‌നല്‍ ലൈറ്റുകളുടെ മേല്‍നോട്ടം.ഏറെ തിരക്കുള്ള ആലുവ മൂന്നാര്‍ റോഡില്‍ ഗതാഗത കുരുക്കുണ്ടാകുന്ന നേര്യമംഗലം പാലത്തിന് ഇരുവശവും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ നടന്നു വരികയാണെന്നും സമയബന്ധിതമായി തന്നെ ഇവിടെയും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഇതോടൊപ്പം തന്നെ കോതമംഗലം നഗരത്തിലും ബൈപ്പാസ് റോഡിലും പ്രളയക്കെടുതിയുടെ ഭാഗമായി തകര്‍ന്ന റോഡുകളില്‍ അടിയന്തര അറ്റകുറ്റപണികള്‍ ആരംഭിച്ചു. സ്ഥിരമായി തകരുന്ന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്ന നടപടികളും പുരോഗമിച്ച് വരികയാണ്. കോതമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ്, വ്യാപാരി വ്യവസായ പ്രതിനിധികള്‍, ബസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: Ernakulam, Traffic jam, solution
English summary
Traffic signal for traffic congestion in Ernakulam district
topbanner

More News from this section

Subscribe by Email