Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

ഭാര്യയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു

sadk
ഭാര്യയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു

മുവാറ്റുപുഴ: ഭാര്യയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു. മൂത്ത മകന് ഗുരുതരമായി പരിക്കേറ്റു. ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വനാഥന്റ ഭാര്യ ഷീല, മകന്‍ വിബിന്‍, എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്തമകന്‍ വിഷ്ണുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴിന് ആയിരുന്നു സംഭവം.

സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തുന്ന വിശ്വനാഥന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെയും ഭാര്യയുമായി വിശ്വനാഥന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. പതിവ് കാഴ്ചയായതിനാല്‍ നാട്ടുകാര്‍ കര്യമാക്കിയില്ല. എന്നാല്‍ പതിവിന് വിപരീതമായി അമ്മയുടെയും മക്കളുടെയും കൂട്ട നിലവിളി കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വേട്ടേറ്റ് രക്തം വാര്‍ന്ന് മുറ്റത്ത് ഇളയ മകന്‍ വിബിന്‍ കിടക്കുന്നതാണ് ആദ്യം കണ്ടത്.

വീടിനുളളില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് ഷീലയും മൂത്ത മകന്‍ വിഷ്ണുവും രക്തത്തില്‍ കുളിച്ച് കിടക്കുന്നു. ഇതിനിടയില്‍ വിശ്വനാഥന്‍ ഓടി രക്ഷപെട്ടിരുന്നു. ഉടന്‍ മൂവരെയും ആദ്യം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും പിന്നിട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സാരമായ പരുക്കേറ്റ വിഷ്ണു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിബിന്‍ തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്രയിലെ ചെണ്ടമേളത്തില്‍ പങ്കെടുത്തതിനു ശേഷം തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയെയും സഹോദരനെയും പിതാവ് അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിബിന് വെട്ടേറ്റത്.

 

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

 കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

English summary
Eranakulam, Husband, stabbed to death
topbanner

More News from this section

Subscribe by Email