Tuesday September 25th, 2018 - 2:41:pm
topbanner

ഇ.അഹമദിന് മരണാനന്തര ബഹുമതിയായി 'ഭാരത രത്ന' നൽകി ആദരിക്കണം: മുസ്ലിം സർവീസ് സൊസൈറ്റി

Fasila
ഇ.അഹമദിന് മരണാനന്തര ബഹുമതിയായി 'ഭാരത രത്ന' നൽകി ആദരിക്കണം: മുസ്ലിം സർവീസ് സൊസൈറ്റി

കാസറഗോഡ്: അന്തരിച്ച പ്രമുഖ പാർലമെന്ററിയനും, രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയത്തിയ നയതന്ത്രജ്ഞനുമായ ഇ.അഹമദിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകി ആദരിക്കണമെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി കാസറഗോഡ് ജില്ലാ കമ്മിറ്റി രാഷ്ട്രപതിയോടും, കേന്ദ്ര സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യാന്തര തലത്തിൽ പ്രവാസി ഭാരതീയരുടെ ഉന്നമനത്തിനും, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, ഭാരതത്തിന്റെ യശസ്സും, ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുന്നതിൽ അനിതരസാധാരണമായ പ്രാഗൽഭ്യം തെളിയിച്ച ഇ.അഹമദിന്റെ നിര്യാണം തീരാനഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് എം ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ഖത്തർ യൂണിറ്റ് രക്ഷാധികാരി എം.പി.ഷാഫി ഹാജി ഉൽഘാടനം ചെയ്തു. അബ്ദുല്ല ബേവിഞ്ച, പി. എം നാസ്സർ, വി.കെ.പി.ഇസ്മസയിൽ ഹാജി, മധൂർ ഷരീഫ്, കെ.എം അബ്ദുൽ റഹീം, ഷാഫി നെല്ലിക്കുന്ന്, റഹിമാൻ പാണത്തൂർ, എം.ശംസുദ്ധീൻ പ്രസംഗിച്ചു.

English summary
posthumously awarded the 'Bharat Ratna' for E.Ahamed with respect: Muslim Service Society
topbanner

More News from this section

Subscribe by Email