Sunday May 26th, 2019 - 4:50:pm
topbanner
topbanner

ഇ.സി ഹംസ കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു

fasila
ഇ.സി ഹംസ കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു

കൂട്ടിലങ്ങാടി: പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഇ.സി ഹംസ ചുമതലയേറ്റു. ജനകീയ മുന്നണിയിലെ വെൽഫെയർ പാർട്ടി പ്രതിനിധിയായി മത്സരിച്ച പതിനേഴാം വാർഡ് അംഗമായിരുന്നു അദ്ദേഹം. മുൻധാരണ പ്രകാരം വൈസ് പ്രസിഡണ്ടായിരുന്ന ആറാം വാർഡ് അംഗവും ജനകീയ മുന്നണിയിലെ സി.പി.എം പ്രതിനിധിയുമായ കെ. മുഹമ്മദ് സാലിം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.പി സുഹ്റാബി സത്യവാചകം ചൊല്ലിക്കൊടുത്തു. വരണാധികാരി ഷാനവാസ് ചടങ്ങിന് നേതൃത്വം നൽകി. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇ.സി ഹംസ വെൽഫെയർ പാർട്ടി മുൻ കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പഞ്ചായത്തിലെ നിലവിലെ കക്ഷി നില ജനകീയ മുന്നണി (സി.പി.എം 4, സി.പി.എം (സ്വത) 4, വെൽഫെയർ പാർട്ടി 2) മുസ്ലിം ലീഗ് 7, കോൺഗ്രസ്, മുസ്ലിം ലീഗ് റിബൽ 1 എന്നിങ്ങനെയാണ്.

Read more topics: Malappuram, Koottilangadi
English summary
E C Hamsa Koottilangadi panchayat wise president
topbanner

More News from this section

Subscribe by Email