Tuesday December 18th, 2018 - 6:52:pm
topbanner

ജങ്ക് ഫുഡ് വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം: ഡോ. എസ് സോമനാഥ്

fasila
ജങ്ക് ഫുഡ് വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം: ഡോ. എസ് സോമനാഥ്

കോട്ടയം: കുട്ടികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ജങ്ക് ഫുഡ് ഉപയോഗം നിയന്ത്രിക്കാന്‍ സമൂഹ മനസാക്ഷി ഉണരണമെന്ന് വിക്രം സാരാഭായി സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ്. ജങ്ക്ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ സംസ്ഥാന ബാലാവാകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്‌കൂളുകളില്‍ തുടങ്ങുന്ന ഫുഡ്‌സേഫ്റ്റി ക്ലബുകളുടെ ഉദ്ഘാടനം ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡുകള്‍ക്ക് അടിമകളായി നമ്മുടെ സമൂഹം മാറ്റപ്പെടുന്നത് വന്‍ ദുരന്തമാണ് ഭാവിയില്‍ ക്ഷണിച്ചുവരുത്തുക. ജങ്ക് ഫുഡുകള്‍ക്കെതിരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളുടെ പഠന മുന്നറിയിപ്പുകള്‍ നാം അവഗണിക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. മനുഷ്യന്റെ ആഹാരശീലങ്ങളും ഭക്ഷണ സമ്പാദനങ്ങളുമെല്ലാം കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന അവസ്ഥക്കെതിരെ ശക്തമായ ബോധവത്കരണം അനിവാര്യമാണ്. ഭാവിതലമുറയുടെ ശക്തിയും ചോതനയും ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണ്.

മലയാളിയുടെ ജീവിത ചുറ്റുപാടുകള്‍ക്ക് അനുസരിച്ചുള്ള ഭക്ഷണ രീതികൾ യുവതലമുറയെ ശീലിപ്പിക്കാൻ ഭരണകൂടങ്ങള്‍ മുന്നിട്ടിറങ്ങണം. ജങ്ക് ഫുഡുകളുടെ ദൂഷ്യവശങ്ങള്‍ കുട്ടികളില്‍ ബോധവത്കരിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ലോഗോ ഡോ. എസ് സോമനാഥ് ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയക്ക് നല്‍കി പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് ജോസ് പാറേക്കാട്, ഫൗണ്ടേഷന്‍ ഭാരവാഹികളായ ആര്‍ അജിരാജകുമാര്‍, പ്രീത് തോമസ് തുരുത്തിപ്പള്ളി, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
society conscience should be awakens against junk food: Dr. S. Somanath
topbanner

More News from this section

Subscribe by Email